ബംഗളൂരു: ചിക്കമഗളൂരുവിൽനിന്ന് തിരുപ്പതിയിലേക്കുള്ള ട്രെയിനിന്റെ ഫ്ലാഗ് ഓഫ് റെയിൽ സഹമന്ത്രി വി. സോമണ്ണ നിർവഹിച്ചു. തിരുപ്പതിയിലേക്ക് നേരിട്ട് ട്രെയിൻ അനുവദിക്കണമെന്നത് ചിക്കമഗളൂരുവിലെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. വീക്ക്ലി ട്രെയിനായാണ് ഇത് സർവിസ് നടത്തുക.
ഉദ്ഘാടന ദിനമായ വെള്ളിയാഴ്ച സ്പെഷൽ സർവിസായി ഉച്ചക്ക് 12ന് പുറപ്പെട്ട ട്രെയിൻ രാത്രി ഏഴരയോടെ ബംഗളൂരുവിലും ശനിയാഴ്ച പുലർച്ച മൂന്നോടെ തിരുപ്പതിയിലുമെത്തി. എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് 5.30ന് പുറപ്പെടുന്ന തിരുപ്പതി വീക്ക്ലി എക്സ്പ്രസ് (17424) രാത്രി 12.15ന് ബംഗളൂരു എസ്.എം.വി.ടിയിലും രാവിലെ 7.40ന് തിരുപ്പതിയിലുമെത്തും.
സകരായപട്ടണ, ബിസലഹളി, കാടൂർ ജങ്ഷൻ, ബിരുർ ജങ്ഷൻ, ദേവനൂർ, അരസിക്കരെ ജങ്ഷൻ, തിപ്തൂർ, തുമകൂരു, ചിക്കബാണവാര ജങ്ഷൻ വഴി ബംഗളൂരുവിലെത്തും. 12.30ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ കെ.ആർ പുരം, വൈററ് ഫീൽഡ്, ബംഗാൾപേട്ട്, കുപ്പം, ജോലാർപേട്ട്, കാട്പാടി, ചിറ്റൂർ, പകല ജങ്ഷൻ വഴി തിരുപ്പതിയിലെത്തും. വ്യാഴാഴ്ചകളിൽ തിരുപ്പതിയിൽനിന്ന് പുറപ്പെടുന്ന ചിക്കമഗളൂരു വീക്ക്ലി എക്സ്പ്രസ് (17423) പുലർച്ച 3.05ന് ബംഗളൂരുവിലും രാവിലെ 10.30ന് ചിക്കമഗളൂരുവിലും എത്തിച്ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.