ബംഗളൂരു: സർഗധാര സാംസ്കാരികസമിതി കാർട്ടൂൺ ശിൽപശാല നടത്തി. പ്രശസ്ത ആർട്ടിസ്റ്റ് ഷഫീഖ് പുനത്തിൽ കാർട്ടൂൺ രചനയുടെ വിവിധതലങ്ങളക്കുറിച്ച് ക്ലാസെടുത്തു. പ്രസിഡന്റ് ശാന്ത മേനോന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ഷൈനി അജിത് സ്വാഗതം പറഞ്ഞു.
വിഷ്ണുമംഗലം കുമാർ അതിഥിയെ പരിചയപ്പെടുത്തി. പി. കൃഷ്ണകുമാർ അതിഥിയെ ആദരിച്ചു. ഷാജി അക്കിത്തടം, സേതുനാഥ്, കൃഷ്ണപ്രസാദ്, വിജയൻ, അകലൂർ രാധാകൃഷ്ണൻ, മനോജ്, പ്രസാദ്, അജിത്, പ്രദോഷ് എന്നിവർ നേതൃത്വം നൽകി. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.