എൻ.ഐ.ടി വിദ്യാർഥികൾ സഞ്ചരിച്ച കാർ മറിഞ്ഞനിലയിൽ
കാറപകടം; മംഗളൂരു എൻ.ഐ.ടി വിദ്യാർഥി മരിച്ചു; മൂന്നുപേർക്ക് പരിക്ക്
മംഗളൂരു: കാസർകോട് ജില്ലയിലെ റാണിപുരം ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കാൻ പോയ മംഗളൂരു സൂറത്ത്കൽ കർണാടക എൻ.ഐ.ടി വിദ്യാർഥികൾ സഞ്ചരിച്ച കാർ പെരുത്തടിയിലുണ്ടായ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. കർണാടക റയ്ചൂർ സ്വദേശി സഹീറുദ്ദീന്റെ മകൻ അരീബുദ്ദീനാണ് (21) മരിച്ചത്.
പരിക്കേറ്റവരെ പൂടംകല്ല് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് എൻജിനീയറിങ് വിദ്യാർഥികൾ സഞ്ചരിച്ച ആൾട്ടോ കാർ ശനിയാഴ്ച നിയന്ത്രണം വിട്ട് പെരുതടി അങ്കണവാടിക്കു സമീപം വെള്ളച്ചാലിലേക്ക് മറിയുകയായിരുന്നു. ജനലിലൂടെ തല പുറത്തേക്കിട്ട് വിഡിയോ ചിത്രീകരിക്കുകയായിരുന്ന അരീബുദ്ദീന്റെ മുഖം കാർ മറിഞ്ഞപ്പോൾ മതിലിലും വെള്ളച്ചാലിലും അമർന്ന് ഞെരുങ്ങിയതായി ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികൾ പൊലീസിനോട് പറഞ്ഞു. ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.