ബംഗളൂരു: ബി.എം.ടി.സി, കർണാടക സ്റ്റേറ്റ് ആർ.ടി.സി ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി ജീവനക്കാർ ബംഗളൂരു ഫ്രീഡം പാർക്കിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങി. ട്രാൻസ്പോർട്ട് കോർപറേഷൻ എംപ്ലോയീസ് ഫെഡറേഷൻ, കെ.എസ്.ആർ.ടി.സി എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച നിരാഹാര സമരം ആരംഭിച്ചത്. അതേസമയം, തിങ്കളാഴ്ച ലേബർ കമീഷണറുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ശനിയാഴ്ച ട്രാൻസ്പോർട്ട് കോർപറേഷൻ അധികൃതരുമായും ചർച്ച നടത്തുമെന്നും അതിലും തീരുമാനമായില്ലെങ്കിൽ ആഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോവുമെന്നും അവർ അറിയിച്ചു.
ആഗസ്റ്റ് അഞ്ചിന് രാവിലെ ആറു മുതല്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിൽ കര്‍ണാടകയിലെ നാല് പൊതു ഗതാഗത കോർപറേഷനുകളായ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ് ആര്.ടി.സി), നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി (എന്‍.ഡബ്ല്യു.കെ ആര്.ടി.സി), കല്യാൺ കർണാടക ആർ.ടി.സി (കെ.കെ.ആര്.ടി.സി), ബാംഗ്ലൂർ മെട്രോ ട്രാൻസ്പാർട്ട് കോർപറേഷൻ (ബി.എം.ടി.സി) എന്നിവയിലെ തൊഴിലാളികളും ജീവനക്കാരും സംയുക്തമായി പങ്കെടുക്കും. തടഞ്ഞുവെച്ച 38 മാസത്തെ ശമ്പളം നല്‍കുക, 2024 മുതലുള്ള ശമ്പള പരിഷ്കരണം, സ്റ്റാഫ് അലവൻസ് വർധിപ്പിക്കുക, മെഡിക്കൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കരാർ അടിസ്ഥാനത്തിൽ നിയമിച്ചവരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.