ഭാഗ്യ പോത്തിന് അന്തിമോപചാരമർപ്പിച്ചപ്പോൾ
Posted On
date_range Updated On
date_range കമ്പള ട്രാക്കിൽ ആവേശം ചിതറിയ മെഡൽ താരം ‘ഭാഗ്യ’ പോത്ത് കണ്ണടച്ചു
മംഗളൂരു: കമ്പള നീർച്ചാലുകളിൽ ആവേശം ചിതറിയ പോത്ത് ‘ഭാഗ്യ’ചത്തു. കമ്പള ടീമിന് അനേകം മെഡലുകൾ സമ്മാനിച്ചതിന്റെ ആദരവോടെ ജഡം സംസ്കരിച്ചു. കഴിഞ്ഞ വർഷം വിവിധ പോത്തോട്ട മത്സരങ്ങളിൽ അഞ്ച് മെഡലുകളാണ് ഭാഗ്യയുടെ കുതിപ്പിൽ നേടിയത്. കഴിഞ്ഞ നവംബറിൽ ബംഗളൂരുവിൽ ആദ്യമായി നടന്ന കമ്പളയിൽ നെഗിലു ഹിരിയ വിഭാഗത്തിൽ ഭാഗ്യ രണ്ടാം സ്ഥാനം നേടിയിരുന്നു. കാക്യപ്പദവ്, നരിങ്കാന, ഐക്കള, ജെപ്പു കമ്പളകളിലും മെഡലുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.