കോൺഗ്രസിൽ ചേർന്ന കെ.പി. നഞ്ചുണ്ടിയെ ഡി.കെ. ശിവകുമാർ പാർട്ടി ഷാൾ അണിയിക്കുന്നു
ബംഗളൂരു: ബി.ജെ.പി എം.എൽ.സിയും വിശ്വകർമ സഭ നേതാവുമായ കെ.പി. നഞ്ചുണ്ടി കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ഓഫിസിൽ നടന്ന സ്വീകരണ ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ പാർട്ടി ഷാൾ അണിയിച്ച് സ്വീകരിച്ചു. ചൊവ്വാഴ്ച നിയമനിർമാണ കൗൺസിൽ ചെയർപേഴ്സൻ ബസവരാജ് ഹൊരട്ടിക്ക് ഹുബ്ബള്ളിയിലെ വസതിയിൽ വെച്ച് നഞ്ചുണ്ടി രാജിക്കത്ത് കൈമാറിയിരുന്നു.
ബി.ജെ.പി അംഗത്വത്തിൽനിന്നും രാജിവെച്ചതിന് പിന്നാലെയാണ് ബുധനാഴ്ച കോൺഗ്രസിൽ ചേർന്നത്. തന്നോടും ചില പ്രത്യേക സമുദായങ്ങളോടുമുള്ള ബി.ജെ.പിയുടെ അവഗണനയിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. കോൺഗ്രസിലേക്കുള്ള തിരിച്ചുവരവാണ് നഞ്ചുണ്ടിയുടേത്. സമുദായത്തിന് നേട്ടമുണ്ടാകുമെന്ന് കരുതിയാണ് ബി.ജെ.പിയിൽ ചേർന്നതെന്നും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.