ശ്രീകാന്ത്
Posted On
date_range Updated On
date_range ബി.ജെ.പി നേതാവിന്റെ മകൻ പോക്സോ കേസിൽ അറസ്റ്റിൽ
മംഗളൂരു: മണിപ്പാലിലെ ലോഡ്ജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടൊപ്പം കണ്ടെത്തിയതിനെതുടർന്ന് ബി.ജെ.പി നേതാവിന്റെ മകൻ കെ. ശ്രീകാന്ത് പൂജാരിയെ (20) ഉഡുപ്പി വനിത പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി ശ്രീകാന്ത് പെൺകുട്ടിയെ ലോഡ്ജിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് ലോഡ്ജിൽ റെയ്ഡ് നടത്തിയപ്പോൾ പെൺകുട്ടിയുടെ തിരിച്ചറിയൽ രേഖയായി പ്രതി വ്യാജ ആധാർ കാർഡ് ഹാജരാക്കി. കോടതിയിൽ ഹാജരാക്കിയ ശ്രീകാന്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേസമയം വിവാഹ വാഗ്ദാനം നൽകി ലോഡ്ജിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മറ്റൊരു പെൺകുട്ടിയും ശ്രീകാന്തിന് എതിരെ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.