ബംഗളൂരു: നിർധന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായമെത്തിക്കാൻ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി കേരള സമാജം കെ.ആർ പുരം സോണിന്റെ ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കും. കഴിഞ്ഞവർഷം നടത്തിയ ബിരിയാണി ചലഞ്ചിലൂടെ കണ്ടെത്തിയ തുക ഉപയോഗിച്ച് 54 വിദ്യാർഥികൾക്ക് 5,40,000 രൂപയുടെ സഹായമെത്തിക്കാൻ കഴിഞ്ഞതായും ഇത്തവണ കൂടുതൽ വിദ്യാർഥികൾക്ക് സഹായമെത്തിക്കാനാണ് പദ്ധതിയെന്നും കേരള സമാജം കെ.ആർ പുരം സോൺ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 11ന് രാവിലെ 11 മുതൽ ബിരിയാണി ലഭ്യമാക്കും. രാമമൂർത്തിനഗർ, ടി.സി പാളയ, ഉദയനഗർ, ഇന്ദിര നഗർ കൈരളി നികേതൻ സ്കൂൾ, എച്ച്.എ.എൽ കൈരളി കലാസമിതി സ്കൂൾ, വിജിനപുര ജൂബിലി സ്കൂൾ എന്നിവിടങ്ങളിലാണ് ഡെലിവറി പോയന്റുകൾ. ഫോൺ: 9448621918 (രജിത്ത്), 7975071937 (ബിനു), 9448811111 (ഹനീഫ്), 9945776174 (മസ്താൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.