മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഭട്കൽ ടൗണിൽ കഴിഞ്ഞ 70 മണിക്കൂറിനുള്ളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 15 ലധികം പേർക്ക് പരിക്കേറ്റതായി ആരോഗ്യ ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അറിയിച്ചു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. താമസ സ്ഥലങ്ങളിലൂടെയോ ചന്തകളിലൂടെയോ നടക്കുമ്പോൾ കടിയേറ്റ കുട്ടികളും പ്രായമായവരുമാണ് ഇരകളിൽ ഭൂരിഭാഗവും എന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രികളിൽ ചികിത്സിച്ചു. നിരവധി പേർക്ക് ആന്റി റാബിസ് വാക്സിനേഷൻ നൽകി.
തെരുവ് നായ്ക്കളുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ചുള്ള മുൻ പരാതികൾ നഗരസഭകൾ അവഗണിച്ചുവെന്ന് ജനങ്ങൾ ആരോപിക്കുന്നു. ആക്രമണകാരികളായ നായ്ക്കളെ തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനും മൃഗസംരക്ഷണ വകുപ്പ് സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. പേവിഷബാധ സാധ്യതയുണ്ടെന്ന ആശങ്കകൾ നിലനിൽക്കുന്നതിനാൽ പൊതുജനാരോഗ്യ ഉദ്യോഗസ്ഥർക്ക് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും നടപടികൾ ആസൂത്രണം ചെയ്യുന്നതിനുമായി അടുത്ത ആഴ്ച ആദ്യം അവലോകനം യോഗം ചേരുമെന്ന് നഗരസഭ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.