ബംഗളൂരു ടെക് സമ്മിറ്റിന് മുന്നോടിയായി സംഘടിപ്പിച്ച ജി.ഐ.എ സംഗമം ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു ടെക് സമ്മിറ്റ്: ജി.ഐ.എ മീറ്റ് സംഘടിപ്പിച്ചു
ബംഗളൂരു: കർണാടക ഐ.ടി -ബി.ടി വകുപ്പിന് കീഴിൽ നവംബറിൽ നടക്കുന്ന ബംഗളൂരു ടെക് സമ്മിറ്റിന് മുന്നോടിയായി ഗ്ലോബൽ ഇന്നവേഷൻ അലയൻസിന്റെ (ജി.ഐ.എ) സംഗമം സംഘടിപ്പിച്ചു. ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ നടന്ന സംഗമം ഐ.ടി -ബി.ടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ഉദ്ഘാടനം ചെയ്തു.
യൂറോപ്പിലെയും അമേരിക്കയിലെയും കമ്പനികള്‍ക്ക് ഇന്ത്യയില്‍ വ്യാപാരം നടത്താനുള്ള മുന്‍നിര കേന്ദ്രമാണ് ബംഗളൂരുവെന്നും 40 ശതമാനത്തിലധികം ആഗോള ശേഷി കേന്ദ്രങ്ങളും (ജി.സി.സി) കര്‍ണാടകത്തിലാണ് സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജി.സി.സി നയത്തിന്റെ ആദ്യ കരട് ഈ മാസം അവസാനത്തോടെ തയാറാകുമെന്നും അതുവഴി ഓഹരിയുടമകള്‍ക്ക് വിലയിരുത്താനും നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെക് സമ്മിറ്റില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്കിടയിലും അന്താരാഷ്ട്ര വ്യാപാര മിഷന് പ്രതിനിധികള്‍ക്കിടയിലും ടെക് സമ്മിറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ജി.ഐ.എ സമ്മേളനം സംഘടിപ്പിച്ചത്. ഐ.ടി -ബി.ടി വകുപ്പ് ഡയറക്ടര്‍ എച്ച്.വി. ദര്ശന്, കെ.ഐ.ടി.എസ് മാനേജിങ് ഡയറക്ടര്‍ എക്രൂപ് കൗര്‍ തുടങ്ങിയവരും ജി.ഐ.എ രാജ്യങ്ങളിലെ കോണ്‍സല്‍ ജനറല്‍മാരും സമ്മേളനത്തില്‍ പങ്കെടുത്തു. ബംഗളൂരു ടെക് സമ്മിറ്റ് നവംബർ 19 മുതൽ 21 വരെ ബാംഗ്ലൂർ പാലസിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.