ബംഗളൂരു: ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) ശനിയാഴ്ച 50 ശതമാനം വരെ നിരക്ക് വർധന പ്രഖ്യാപിച്ചു ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഓല, ഉബർ എന്നീ ടാക്സി യാത്രക്കാരെപോലെ തിരക്കേറിയ സമയത്തിനും അല്ലാത്ത സമയത്തിനും വെവ്വേറെ താരിഫുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബി.എം.ആർ.സി.എൽ വാർത്തക്കുറിപ്പിൽ പറഞ്ഞു. പരമാവധി നിരക്ക് 60 രൂപയിൽനിന്ന് 90 രൂപയായും മിനിമം 50 രൂപയിൽനിന്ന് 90 രൂപയായും വർധിപ്പിച്ചു. ഫെയർ ഫിക്സേഷൻ കമ്മിറ്റി 2024 ഡിസംബർ 16-ന് പുതുക്കിയ നിരക്ക് ഘടന ശിപാർശ ചെയ്യുന്ന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കർണാടക സർക്കാർ ബസ് ചാർജ് 15 ശതമാനം വർധിപ്പിച്ചതിനു പിന്നാലെയാണ് മെട്രോ വർധന.
0-2 കി.മീ. യാത്രക്ക് -10 രൂപ
2-4 കി.മീ. വരെ -20 രൂപ
4 -6 കി.മീ. വരെ -30 രൂപ
6-8 കി.മീ. വരെ -40 രൂപ
8 -10 കി.മീ. വരെ -50 രൂപ
10 -12 കി.മീ. വരെ -60 രൂപ
15 -20 കി.മീ.വരെ -70 രൂപ
20 -25 കി.മീ. വരെ -80 രൂപ
25 -30 കി.മീ. വരെ അതിനു മുകളിലുള്ള യാത്രക്ക് 90 രൂപ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.