Posted On
date_range Updated On
date_range ബി.ഡി.എ: പരാതി കേൾക്കാൻ ലോകായുക്ത യോഗം ഇന്ന്
ബംഗളൂരു: ബാംഗ്ലൂർ ഡെവലപ്മെന്റ് അതോറിറ്റി (ബി.ഡി.എ) യുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികൾ കേൾക്കാൻ ഫെബ്രുവരി 16ന് കർണാടക ലോകായുക്ത യോഗം സംഘടിപ്പിക്കും.
വൈകീട്ട് മൂന്നുമുതൽ ബി.ഡി.എ ആസ്ഥാനത്താണ് യോഗം. ജനങ്ങൾക്കുള്ള പരാതികളും ആശങ്കകളും കൈമാറാം. ബി.ഡി.എയിൽ അഴിമതിയും ക്രമക്കേടും നടക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ ബി.ഡി.എയിൽ ലോകായുക്ത റെയ്ഡ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.