വ​സ്തു​നി​കു​തി​ക്കൊ​പ്പം മാ​ലി​ന്യ​ശേ​ഖ​ര​ണ ഫീ​സ് ഈ​ടാ​ക്കാ​ൻ ബി.​ബി.​എം.​പി

ബം​ഗ​ളൂ​രു: വ​സ്തു നി​കു​തി​ക്കൊ​പ്പം മാ​ലി​ന്യ ശേ​ഖ​ര​ണ ഫീ​സ് ഈ​ടാ​ക്കാ​ന്‍ ബി.​ബി.​എം.​പി നീ​ക്കം. ന​ഗ​ര​ത്തി​ലെ താ​മ​സ​ക്കാ​രി​ല്‍ നി​ന്നും വാ​ണി​ജ്യ കെ​ട്ടി​ട ഉ​ട​മ​ക​ളി​ല്‍ നി​ന്നും മാ​ലി​ന്യം ശേ​ഖ​രി​ക്കാ​നും സം​സ്‌​ക​രി​ക്കാ​നു​മാ​യാ​ണ് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്.

നി​ല​വി​ൽ അ​ത​ത്​ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ വ​ഴി​യാ​ണ്​ ഫീ​സ്​ ശേ​ഖ​രി​ക്കു​ന്ന​ത്. നേ​ര​ത്തേ വൈ​ദ്യു​തി ബി​ല്ലി​നൊ​പ്പം മാ​ലി​ന്യ ഫീ​സ് ഈ​ടാ​ക്കാ​ന്‍ ആ​ലോ​ചി​ച്ചി​രു​ന്നെ​ങ്കി​ലും എ​തി​ർ​പ്പു​യ​ർ​ന്ന​തോ​ടെ​യാ​ണ്​ വ​സ്തു​നി​കു​തി​​ക്കൊ​പ്പം ഈ​ടാ​ക്കാ​നു​ള്ള പു​തി​യ നി​ര്‍ദേ​ശം. നി​കു​തി​ദാ​യ​ക​ര്‍ക്ക് ര​ണ്ട് ത​വ​ണ​ക​ളാ​യി ഫീ​സ് അ​ട​യ്ക്കാ​ൻ അ​വ​സ​രം ന​ൽ​കും. പു​തി​യ നി​ർ​ദേ​ശം സ​ർ​ക്കാ​റി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

സ​ര്‍ക്കാ​ര്‍ അ​നു​മ​തി ല​ഭി​ച്ച​ശേ​ഷം ഫീ​സ് നി​ര​ക്ക് സം​ബ​ന്ധി​ച്ച വി​വ​രം പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​മെ​ന്ന് ബി.​ബി.​എം.​പി ചീ​ഫ് ക​മീ​ഷ​ണ​ര്‍ തു​ഷാ​ര്‍ ഗി​രി​നാ​ഥ് പ​റ​ഞ്ഞു.

വൈ​ദ്യു​തി ഉ​പ​ഭോ​ഗ​വും കെ​ട്ടി​ട​ത്തി​ന്‍റെ ത​ര​വും (വാ​ണി​ജ്യ​മോ പാ​ര്‍പ്പി​ട​മോ) അ​നു​സ​രി​ച്ച് കു​റ​ഞ്ഞ​ത് 30 രൂ​പ മു​ത​ല്‍ 500 രൂ​പ വ​രെ​യു​ള്ള ഫീ​സ് ഘ​ട​ന ബി.​ബി.​എം.​പി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

News Summary - BBMP to collect garbage collection fee along with property tax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.