ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാലറ്റ് പെട്ടികൾ
Posted On
date_range Updated On
date_range ബാലറ്റ് പെട്ടികൾ ഓവുചാലിൽ ഉപേക്ഷിച്ച നിലയിൽ
ബംഗളൂരു: ഹാവേരി ജില്ലയിലെ യത്തിനഹള്ളിയിൽ പത്ത് ബാലറ്റ് പെട്ടികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഷിഗാവ് നിയമസഭ മണ്ഡലത്തിൽ ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെയാണ് പെട്ടികൾ കണ്ടെത്തിയത്. പ്രഭാത സവാരിക്കിടെ ഗ്രാമവാസികൾ റോഡരികിലെ ഓവുചാലിൽ പെട്ടികൾ കണ്ട് അധികൃതരെ അറിയിക്കുകയായിരുന്നു. ഇരുമ്പിന്റെ പഴയ ബാലറ്റ് പെട്ടികളാണിവയെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ച വോട്ടുയന്ത്രം ഉപയോഗിച്ച് നടന്ന പോളിങ്ങുമായി ഇതിന് ബന്ധമില്ലെന്ന് അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.