പൊങ്കാല മഹോത്സവത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം ജാലഹള്ളി മുത്യാലമ്മ ദേവിക്ഷേത്രം പ്രസിഡന്റ് വാസുവിന് നൽകി ബിനോയ് എസ്. നായർ നിർവഹിക്കുന്നു
ബംഗളൂരു: എൻ.എസ്.എസ് കർണാടക യശ്വന്തപുരം കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്താറുള്ള ആറ്റുകാൽ പൊങ്കാല മഹോത്സവം ജാലഹള്ളി എം.ഇ.എസ് റോഡിലെ മുത്യാലമ്മ ദേവി ക്ഷേത്രാങ്കണത്തിൽ നടക്കും. ഫെബ്രുവരി 25ന് രാവിലെ 10 മുതൽ പൊങ്കാല മഹോത്സവം നടക്കും. പുലർച്ച നാലുമുതൽ ഗണപതി ഹോമത്തോടുകുടി ചടങ്ങുകൾ ആരംഭിക്കും.
തുടർന്ന് പൂലൂർ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഭണ്ഡാര അടുപ്പിൽ അഗ്നിപകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും. പൊങ്കാല മഹോത്സവത്തിന്റെ കൂപ്പണുകളുടെ വിതരണം ജാലഹള്ളി ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രം പ്രസിഡന്റ് വാസുവിന് നൽകി എൻ.എസ്.എസ് കർണാടക വൈസ് വൈസ് ചെയർമാൻ ബിനോയ് എസ്. നായർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് പി.ആർ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി സുരേഷ് ജി. നായർ, ട്രഷറർ വിക്രമൻ പിള്ള, കൺവീനർ ബിജുപാൽ എന്നിവർ നേതൃത്വം നൽകി. ഫോൺ: 9902576565,9481483324.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.