ബംഗളൂരു: കർണാടക ചലനചിത്ര അക്കാദമി ചെയർപേഴ്സനായി മുതിർന്ന സംവിധായകനും സിനിമാട്ടോഗ്രാഫറുമായ അശോക് കശ്യപിനെ കർണാടക ഫിലിം അക്കാദമി ചെയർപേഴ്സനായി കർണാടക സർക്കാർ നിയമിച്ചു. 2001ൽ ശാപ എന്ന ചിത്രത്തിന് മികച്ച സിനിമാട്ടോഗ്രാഫർക്കുള്ള സംസ്ഥാന പുരസ്കാര ജേതാവാണ്. സുനിൽ പുരാനികിന് പകരക്കാരനായാണ് കശ്യപിന്റെ നിയമനം. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ മൂന്നു വർഷത്തേക്കാണ് നിയമനമെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.