എസ്.വൈ.എസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മഹ്ളറത്തുൽ ബദരിയ്യ വാർഷിക സമ്മേളനത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തുന്നു
ബംഗളൂരു: പരസ്പരം വെറുക്കാത്ത മനുഷ്യരാണ് ലോകത്തെ മനോഹരമാക്കുന്നതെന്നും വിട്ടുവീഴ്ചകളിലൂടെയാണ് സമാധാനം ഉണ്ടാവുകയെന്നും പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു. നീല സാന്ദ്ര എസ്.ആർ.കെ ഓഡിറ്റോറിയത്തിൽ നടന്ന എസ്.വൈ.എസ് മഹ്ളറത്തുൽ ബദരിയ വാർഷിക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിലായാലും മതത്തിലായാലും വെറുപ്പ് ഉൽപാദിക്കുന്നവർ സമൂഹത്തിന്റെ ശത്രുക്കളാണ്. പരസ്പരം സ്നേഹത്തോടെ കഴിയാനാണ് പുതുതലമുറയെ പഠിപ്പിക്കേണ്ടത്. ഹൃദയ ശുദ്ധിയുള്ളവരായി പുണ്യമാസങ്ങളെ വരവേൽക്കണം. കൂടുതൽ സാന്ത്വന പ്രവർത്തനങ്ങളിൽ മുഴുകി സമൂഹത്തിനായി ഒന്നിച്ചുനിൽക്കണം -പേരോട് പറഞ്ഞു.ജില്ല പ്രസിഡന്റ് ജാഫർ നൂറാനി അധ്യക്ഷതവഹിച്ചു.
മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി ബഷീർ സഅദി പിനിയ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. അബ്ദുറഹ്മാൻ ഹാജി അൾസൂർ അബ്ദുൽ ഹക്കീം ആർ.ടി നഗർ അനസ് സിദ്ദീഖി ലതീഫ് നഈമി താജുദ്ധീൻ ഫാസിലി തുടങ്ങിയവർ സംബന്ധിച്ചു.റമദാൻ ഇരുപത്തിയൊന്നാം രാവിൽ കുദ്ദൂസാബ് ഈദ് ഗാഹ് മൈതാനിയിൽ നടക്കുന്ന റൂഹാനി ഇജ്തിമാഅ് ആത്മീയ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം വേദിയിൽ നടന്നു. ഇബ്രാഹിം സഖാഫി പയോട്ട സ്വാഗതവും സയ്യിദ് മിസ്ഹബ് തങ്ങൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.