ബംഗളൂരു: കെ.ആർ. പുരത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു. നാലുപേർക്ക് പരിക്ക്. ത്രിവേണി നഗർ സ്വദേശിനി അക്കയമ്മ (81) ആണ് മരിച്ചത്. അക്കയമ്മയുടെ മകൻ ശേഖർ (55), ശേഖറിന്റെ മകൻ കിരൺകുമാർ (24), മകൾ ചന്ദന (20), അയൽവാസി കാഞ്ചന (45) എന്നിവർക്കാണ് പരിക്കേറ്റത്.
ചന്ദനയുടെ പരിക്ക് ഗുരുതരമാണ്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. അടുക്കളയിൽ ഗ്യാസ് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായതായാണ് ശേഖർ പൊലീസിനോട് പറഞ്ഞത്. കൂടുതൽ അന്വേഷണത്തിനുശേഷമേ അപകട കാരണം വ്യക്തമാകൂ. രമേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഒമ്പതുമാസമായി വാടകക്ക് താമസിക്കുകയായിരുന്നു ശേഖറും കുടുംബവും. പൊട്ടിത്തെറിയിൽ സമീപത്തെ മൂന്നുവീടുകൾക്കും കേടുപാടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.