ബംഗളൂരു: മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് യുവതിക്കെതിരെ ആസിഡ് ആക്രമണ ഭീഷണി നടത്തിയ യുവാവിനെ ഡിജിറ്റല്‍ കമ്പനിയായ എറ്റിയോസ് സർവിസസ് പിരിച്ചുവിട്ടു. കമ്പനിയില്‍ ഡെവലപ്മെന്റ് മാനേജറായ നികിത് ഷെട്ടിക്കെതിരെയാണു നടപടി. മാധ്യമപ്രവർത്തകനായ ഷഹബാസ് അൻസാർ നല്കിയ പരാതിയിലാണ് കമ്പനിയുടെ ഇടപെടല്‍.
ഷഹബാസിന്റെ ഭാര്യക്കെതിരെയായിരുന്നു ഭീഷണി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്. ഭാര്യയോട് മാന്യമായ വസ്ത്രം ധരിക്കാൻ പറയണം. ഇല്ലെങ്കില്‍ അവളുടെ മുഖത്ത് ആസിഡൊഴിക്കുമെന്നായിരുന്നു ഭീഷണി. ഇതിന്റെ സ്ക്രീൻഷോട്ട് ഉള്‍പ്പെടെ പങ്കുെവച്ചുള്ള ഷഹബാസിന്റെ എക്സ് പോസ്റ്റിനു പിന്നാലെയാണ് കമ്പനി നടപടി സ്വീകരിച്ചത്. നേരത്തേ കർണാടക ഡി.ജി.പിയെയും മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ടാഗ് ചെയ്ത് ഇദ്ദേഹം നടപടി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.