Posted On
date_range Updated On
date_range കാർ ഡിവൈഡറിൽ ഇടിച്ച് തകർന്ന് യുവാവിന് ദാരുണാന്ത്യം; മരിച്ചത് ബി.ജെ.പി നേതാവിന്‍റെ പേരക്കുട്ടി
മംഗളൂരു: നന്തൂരിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബി.ജെ.പി നേതാവ് ലളിത സുന്ദറിന്റെ പേരമകൻ ശാമിത് ഷെട്ടിയാണ് (29) മരിച്ചത്.
വെള്ളിയാഴ്ച അർധരാത്രിയിൽ ശാമിതിന്‍റെ കാർ ഡിവൈഡറിൽ ഇടിച്ച് തകർന്നാണ് അപകടമുണ്ടായത്. സുഹൃത്തിന്റെ വീട്ടിൽ ദൈവക്കോലം ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ശാമിത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം തകർന്നു.
ആശീർവാദ് കോംപ്ലക്സ്, തൊക്കോട്ട് ജങ്ഷനിൽ ഹോട്ടൽ എന്നിവയുടെ ഉടമയായ ലളിതയുടെ മകൻ സന്തോഷിന്റെ മകനാണ് മരിച്ച യുവാവ്. സന്തോഷ് നേരത്തെ മരിച്ചതിനെ തുടർന്ന് ലളിതയുടെ സംരക്ഷണത്തിലായിരുന്നു ശാമിതും സഹോദരിയും മാതാവും. ശാമിതിന്റെ വിവാഹാലോചനകൾ നടക്കുന്നതിനിടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.