ഡി.കെ. ശിവകുമാർ
ബംഗളൂരു: 65,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം ബംഗളൂരുവിൽ നിർമിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയത്തേക്കാൾ ഇരട്ടിവലുപ്പമുള്ള അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ് നിർമാണമാവും സർക്കാർ നടത്തുകയെന്ന് ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
50 ഏക്കറിലാവും പുതിയ സ്റ്റേഡിയം നിർമിക്കുക. ബംഗളൂരു സ്ഥാപകൻ നാഥപ്രഭു കെംപെഗൗഡയുടെ ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ സ്റ്റേഡിയം നിർമിക്കുന്നത്. യെലഹങ്കയിൽനിന്നും എട്ട് കിലോമീറ്റർ അകലെ പി.ആർ.ആർ റോഡിലാവും സ്റ്റേഡിയത്തിന്റെ നിർമാണം നടത്തുക.
സ്റ്റേഡിയ നിർമാണത്തിനൊപ്പം നഗരത്തിലെ മാലിന്യനിർമാർജനത്തിനു വേണ്ടിയും പുതിയ പദ്ധതിയുണ്ടാവുമെന്ന് ഡി.കെ. ശിവകുമാർ അറിയിച്ചു. ഏകദേശം ഒരു ലക്ഷം കോടിയുടെ വികസനപ്രവർത്തനങ്ങളാവും ബംഗളൂരുവിൽ നടപ്പാക്കുകയെന്നും ശിവകുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.