ജാവേദ്
Posted On
date_range Updated On
date_range പാനൂർ സ്വദേശി ബംഗളൂരുവിൽ കുത്തേറ്റുമരിച്ചു; കൂടെ താമസിച്ചിരുന്ന യുവതി പൊലീസ് കസ്റ്റഡിയിൽ
ബംഗളൂരു: കണ്ണൂർ പാനൂർ സ്വദേശിയായ യുവാവ് ബംഗളൂരുവിൽ താമസസ്ഥലത്ത് കുത്തേറ്റു മരിച്ചു. പാനൂർ അണിയാരം ഫാത്തിമാസിൽ മജീദ്- അസ്മ ദമ്പതികളുടെ മകൻ ജാവേദ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജാവേദിന്റെ കൂടെ താമസിച്ചിരുന്ന ബംഗളൂരു സ്വദേശിനി രേഖ എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെ ബന്നാർഘട്ട ഹുളിമാവിലെ ഫ്ലാറ്റിലാണ് സംഭവം.
കത്തികൊണ്ട് കുത്തേറ്റ ജാവേദിനെ ഒപ്പമുണ്ടായിരുന്ന രേഖ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് ഹുളിമാവ് പൊലീസ് എത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. മൊബൈൽ ഫോൺ ടെക്നീഷ്യനായ ജാവേദ് രണ്ടാഴ്ച മുമ്പാണ് ബംഗളൂരുവിലെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.