ഒരു ദിവസം 12 മണിക്കൂർ ജോലി, ആഴ്ചയിൽ 6 ദിവസം, ചിലപ്പോൾ ഞായറാഴ്ചയിലും പണിയെടുക്കണം; ജീവനക്കാരുടെ തൊഴിൽ സമയത്തെക്കുറിച്ച് ബംഗളൂരുവിലെ സ്റ്റാർട്ട് അപ്പ് ഉടമ

ബംഗളൂരു: ബംഗളൂരുവിലെ ഒരു സ്റ്റാർട്ട് അപ്പ് ഉടമ പങ്കു വെച്ച തന്‍റെ കമ്പനിയിലെ തൊഴിൽ സമയം സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചകളെ ചൂടുപിടിപ്പിച്ചു. ദിസവും 12 മണിക്കൂറും ആഴ്ചയിൽ 6 ദിവസവും അതാണ് തന്‍റെ കമ്പനിയിലെ തൊഴിൽ സമയമെന്ന മൊബൈൽ ഗെയിമിങ് ആപ്പായ മറ്റിക്സിന്‍റെ സ്ഥാപകൻ മോഹൻ കുമാറിന്‍റെ എക്സ് പോസ്റ്റാണ് കൊടുങ്കാറ്റ് സൃഷ്ടിച്ചു.

രാവിലെ മുതൽ വൈകിട്ട് 10 വരെ എന്നതാണ് തന്‍റെ കമ്പനിയിലെ ജീവനക്കാരുടെ കർശന ജോലി സമയമെന്നും അവരിൽ പലരും ഞായറാഴ്ചയും ജോലി ചെയ്യാറുമുണ്ടെന്നുമാണ് മോഹൻ കുമാർ പറഞ്ഞത്. "ചിലർക്ക് ഇതിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്നറിയാം. പക്ഷേ ഒരു ആഗോള ഉത്പന്നം ഇന്ത്യയിൽ നിർമിക്കുന്നതിന് എല്ലാവരും ഇത്രയും സമയം ഒരുമിച്ച് ജോലി ചെയ്യേണ്ടി വരും. ജോലി എന്ന മനസ്ഥിതിയിൽ നിന്ന് ഒരുമിച്ച് കെട്ടിപ്പടുക്കുക എന്ന മനസ്ഥിതിയിലേക്ക് മാറണം." മോഹൻ കുമാർ എക്സ് പോസ്റ്റിൽ കുറിച്ചു.

കമ്പനി തങ്ങളുടെ ടീമിനെ ജീവനക്കാരായല്ല കാണുന്നതെന്നും ഒരു ഉദ്യമത്തിനു വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപക അംഗങ്ങളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനെ വിമർശിച്ചു കൊണ്ട് നിരവധി കമന്‍റുകളും ഉയർന്നു വന്നു. പോസ്റ്റിനൊപ്പം മോഹൻ കുമാർ ഇങ്ങനെയാണ് 10-10 ജോലി സമയം ക്രമീകരിച്ചിരിക്കുന്നതെന്ന അടിക്കുറിപ്പോടെ ജോലി സ്ഥലത്തൊരുക്കിയ കിടപ്പുമുറിയുടെ ചിത്രവും പങ്കു വെച്ചു. 12 മുഴുവൻ സമയ ജീവനക്കാരും കുറച്ചു ഇന്‍റേൺസും അടങ്ങുന്നതാണ് കമ്പനിയുടെ തൊഴിൽ ശക്തി എന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ കമ്പനിയിലെ ജീവനക്കാരെല്ലാം 25 വയസ്സിൽ താഴെയുള്ളവരും കോളേജിൽ നിന്ന് അടുത്ത കാലങ്ങളിൽ പഠിച്ചിറങ്ങിയവരുമാണ്. ഇവിടെ ആരെയും നിർബന്ധിച്ച് ജോലി ചെയ്യിക്കാറില്ലെന്നും കമ്പനിയുടെ സഹസ്ഥാപകൻ വിവാദങ്ങൾക്കു മറുപടിയുമായെത്തി.

News Summary - A controversial statement of a startup owner about his company working time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.