മു​ഹ​മ്മ​ദ് അ​ഫ്സ​ൽ

എ​യ​ർ​ഗ​ൺ വെ​ടി​യേ​റ്റു പരിക്ക്; നി​യ​മ വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ബ​സ​ന​ഗു​ഡി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കൃ​ഷ്ണ​റാ​വു പാ​ർ​ക്കി​ൽ ബി​സി​ന​സു​കാ​ര​ൻ രാ​ജ​ഗോ​പാ​ലി​നെ എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ച് വെ​ടി​വെ​ച്ച കേ​സി​ൽ നി​യ​മ വി​ദ്യാ​ർ​ഥി​ മു​ഹ​മ്മ​ദ് അ​ഫ്‌​സ​ലിനെ യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

പരാതിക്കാരൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബസവനഗുഡി പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രത്യേക വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ വെടിയുണ്ട വന്ന സ്ഥലം കണ്ടെത്താൻ പൊലീസ് സമഗ്ര അന്വേഷണം നടത്തി. ആ റോഡിലെ ചില ഫ്ലാറ്റുകൾ പരിശോധിച്ചപ്പോഴാണ് അഫ്സലിന്റെ ഫ്ലാറ്റിൽനിന്നാണ് വെടിയുണ്ട വന്നതെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

അ​ഫ്സ​ൽ ത​ന്റെ ഫ്ലാ​റ്റി​ൽ എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ക്കാ പ​രി​ശീ​ലി​ച്ചി​രു​ന്ന​തിനിടെ വെടിയുണ്ട ജ​ന​ൽ വഴി പു​റ​ത്തേ​ക്ക് പോ​യി വഴിയാത്രികന് പരിക്കേൽക്കുകയായിരുന്നു. 

Tags:    
News Summary - law student arrested on air gun attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.