സുഭാഷ് ഗുത്തേഹ്ദാർ
ബംഗളൂരു: കലബുറഗി ജില്ലയിലെ അലന്ദ് വോട്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ശനിയാഴ്ച ബംഗളൂരുവിലെ എ.പി.എം.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സ്വാധീനമുള്ള നേതാക്കളുടെ പങ്ക് സി.ഐ.ഡി അന്വേഷണ റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. 22,000 പേജുള്ള കുറ്റപത്രത്തിൽ മുൻ ബി.ജെ.പി എം.എൽ.എ സുഭാഷ് ഗുത്തേഹ്ദാർ, മകൻ ഹർഷാനന്ദ് എന്നിവരോടൊപ്പം മറ്റ് അഞ്ചുപേരും പ്രതികളാണ്.
2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നടന്ന വോട്ട് തട്ടിപ്പിൽ സുഭാഷ് ഗുട്ടേദാറിന്റെ പങ്കാളിത്തം അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എസ്.ഐ.ടി അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരം സി.ഐ.ഡി എ.ഡി.ജി.പി ബി.കെ. സിങ്ങിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.
5994 വോട്ടുകൾ ഇല്ലാതാക്കാൻ കാൾ സെന്റർ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. വോട്ടർ തട്ടിപ്പ് നടത്താൻ മുൻ എം.എൽ.എ പണമടച്ചതായും വെളിച്ചത്തുവന്നു. റെയ്ഡുകളിൽ കണ്ടെടുത്ത ഡിജിറ്റൽ തെളിവുകൾ കുറ്റകൃത്യം സ്ഥിരീകരിച്ചു. കേസിൽ എം.എൽ.എയും മകനുമാണ് പ്രധാന പ്രതികളെന്ന് കുറ്റപത്രത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.