ബംഗളൂരു: വടക്കൻ കർണാടകയിലെ കഗ്വാദ് ഐനാപുർ ടൗണിൽ ബീഫ് കയറ്റിയ ലോറി ഹിന്ദുത്വ പ്രവർത്തകർ കത്തിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ബീഫ് കടത്തിയവർക്കു പുറമെ, വാഹനത്തിന് തീയിട്ട അക്രമി സംഘത്തിലെ നാലുപേരും അറസ്റ്റിലായി.
അനധികൃതമായി ബീഫ് കടത്തിയതിന് ലോറിയിലുണ്ടായിരുന്ന മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശികളായ വികാസ് വാറെ, സുധീർ ഗസ്തി, ബെളഗാവി കഗ്വാദ് കുടച്ചി സ്വദേശി സാഹിബ്ലാൽ മുത്താവാലെ എന്നിവരും ലോറിക്ക് തീയിട്ടതിന് ഹിന്ദുത്വ പ്രവർത്തകരായ ആവേശ് ജിറഗലെ, സുഹാസ് ലോണ്ടെ, അനിൽ സവാലി, സദാശിവ് എന്നിവരുമാണ് അറസ്റ്റിലായത്.
ലോറിയിൽ മൂന്ന് ടണ്ണോളം മാംസമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കുടച്ചിയിൽനിന്ന് ഹൈദരാബാദിലെ റായ്ബാഗിലേക്ക് മാംസം കൊണ്ടുപോവുന്നതിനിടെയാണ് ലോറി തടഞ്ഞ് കത്തിച്ചത്. മാംസ സാമ്പിളുകൾ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചതായി എസ്.പി ഭീംശങ്കർ ഗുലേദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.