പ്രതി ശിവണ്ണ
ബംഗളൂരു: മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 53കാരന് ജീവപര്യന്തം ശിക്ഷ. മാണ്ഡ്യ ശ്രീരംഗപട്ടണ സ്വദേശി ശിവണ്ണക്കാണ് മാണ്ഡ്യ ജില്ല ആൻഡ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2023 ഡിസംബർ 11നാണ് കേസിനാസ്പദമായ സംഭവം.
വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് ശ്രീരംഗപട്ടണ പൊലീസ് പോക്സോ വകുപ്പും ഐ.പി.സി വകുപ്പും ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.