ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേരള സമാജം വാര്‍ഷിക
പൊതുയോഗത്തിൽ പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ സംസാരിക്കുന്നു
ബംഗളൂരു: കേരള സമാജം വാര്‍ഷിക പൊതുയോഗം 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് 3.45 കൊടിയുടെ ബജറ്റ് പാസാക്കി. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 75 ലക്ഷവും മറ്റ് സാമൂഹിക പ്രവർത്തനങ്ങൾക്ക് 1.75 കോടിയും വകയിരുത്തി. ഒരു കോടി രൂപ കേരള ഭവന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായും നീക്കിവെച്ചു.
ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിൽ കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റജികുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ പി.വി.എന്‍. ബാലകൃഷ്ണന് കണക്ക് അവതരിപ്പിച്ചു.
കേരള സമാജത്തിന്റെ പ്രസിഡന്റായി സി.പി. രാധാകൃഷ്ണനെയും ജനറല്‍ സെക്രട്ടറിയായി റജികുമാറിനെയും ട്രഷററായി പി.വി.എന്‍. ബാലകൃഷ്ണനെയും വീണ്ടും തിരഞ്ഞെടുത്തു. സുധീഷ് പി.കെ. (വൈസ് പ്രസി.), അനിൽ കുമാർ (ജോ. സെക്ര.), വി.എൽ. ജോസഫ് (ഓര്ഗനൈസേഷന് സെക്ര.), വി. മുരളീധരൻ (കള്‍ച്ചറല്‍ സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഇരുപതംഗ നിര്‍വാഹക സമിതിയെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.