ബംഗളൂരു: പിറന്നാൾ ആഘോഷത്തിനിടെ ലഹരി പാർട്ടി നടത്തിയതിന് ചൈനീസ് പൗരിയും ഏഴ് വനിതകളുമടക്കം 31 പേരെ അറസ്റ്റ് ചെയ്തു. കണ്ണമംഗല ഗേറ്റിന് സമീപത്തെ ഫാം ഹൗസിൽ പാർട്ടി നടക്കുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം പുലർച്ച അഞ്ചിന് പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു.
പാർട്ടിയിൽ പങ്കെടുത്തവരിൽ ഏറെപേരും ടെക്കികളാണ്. രാത്രിയിലെ ജന്മദിന പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയതായി ബംഗളൂരു നോർത്ത് ഈസ്റ്റ് സോൺ ഡെപ്യൂട്ടി പൊലീസ് കമീഷണർ വി.ജെ. സജിത് പറഞ്ഞു. പിടിയിലായവരുടെ രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചിലരിൽനിന്ന് ചെറിയ അളവിൽ കൊക്കെയ്ൻ, ഹഷീഷ്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.