ബംഗളൂരു: നഗരത്തിലെ റോഡുകളിൽ ഒരു പാളി ആസ്ഫാൽറ്റ് ഇടാൻ സർക്കാർ തീരുമാനിച്ചു. 1,200 കോടി രൂപയുടെ ബജറ്റിൽ ഏകദേശം 500 കിലോമീറ്റർ സിംഗിൾ-ലെയർ ആസ്ഫാൽറ്റ് ജോലികൾക്കായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) ടെൻഡർ ക്ഷണിക്കും. റോഡുകളിലെ കുഴികൾ പ്രധാന വെല്ലുവിളിയാണ്. ജി.ബി.എ നിശ്ചിത സമയപരിധി അനുവദിച്ചിട്ടും കുഴികൾ നികത്തൽ ഇതുവരെ പൂർത്തിയായിട്ടില്ല.
അതേസമയം കഴിഞ്ഞ മാസം ഗാന്ധിനഗർ നിയോജകമണ്ഡലത്തിൽ നടന്ന ‘വൈറ്റ് ടോപ്പിങ്’ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നഗരവികസന വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറി തുഷാർ ഗിരിനാഥിനോടും ജി.ബി.എ ചീഫ് കമീഷണർ മഹേശ്വര റാവുവിനോടും ഒരു പാളി ആസ്ഫാൽറ്റ് ഇടാൻ നിർദേശിച്ചിരുന്നു. ഈ നിർദേശം ജി.ബി.എ ചീഫ് കമീഷണർ മഹേശ്വര്‍ റാവു സർക്കാറിന് സമർപ്പിച്ചു.
തുടർന്ന് സർക്കാർ അംഗീകാരം നൽകുകയും 1,200 കോടി രൂപ ചെലവിൽ റോഡുകൾ ആസ്ഫാൽറ്റ് ചെയ്യാൻ പദ്ധതിയിടുകയും ചെയ്തു. ബംഗളൂരുവിലെ 550 കിലോമീറ്റർ റോഡുകളിലും ആർട്ടീരിയൽ, സബ്-ആർട്ടീരിയൽ റോഡുകളിലും അടുത്ത മാസത്തിനുള്ളിൽ ഒറ്റ പാളി ആസ്ഫാൽറ്റ് ഇടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.