സ​പ്ത​പ​ദി വി​വാ​ഹ യോ​ജ​ന​യി​ൽ 11 യു​വ​തി​ക​ൾ വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക്

മം​ഗ​ളൂ​രു: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ സ​പ്ത​പ​ദി വി​വാ​ഹ യോ​ജ​ന പ​ദ്ധ​തി​യി​ൽ 11 ജോ​ടി​ക​ൾ വി​വാ​ഹി​ത​രാ​യി. കൊ​ല്ലൂ​ർ മൂ​കാം​ബി​ക, കു​ക്കെ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ങ്ങ​ളി​ൽ ഒ​രു​ക്കി​യ മം​ഗ​ല്യ​ഭാ​ഗ്യ ച​ട​ങ്ങി​ൽ രാ​വി​ലെ 11.20നും 12.20​നും ഇ​ട​യി​ലെ മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് താ​ലി​ചാ​ർ​ത്ത​ൽ ന​ട​ന്ന​ത്. കു​ക്കെ​യി​ൽ ആ​റ് വി​വാ​ഹ​ങ്ങ​ൾ​ക്ക് മ​ധു​സൂ​ദ​ന​ൻ ക​ല്ലൂ​രാ​യ​യും കൊ​ല്ലൂ​രി​ൽ അ​ഞ്ചി​ന് പൂ​ജാ​രി ഗ​ജ​നാ​ന​യും കാ​ർ​മി​ക​ത്വം ന​ൽ​കി.

ര​ണ്ട് ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ദ​മ്പ​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളും പ​ങ്കെ​ടു​ത്തു. വ​ര​ന് താ​ലി​യും 5000 രൂ​പ​യും വ​ധു​വി​ന് സാ​രി​യും 10000 രൂ​പ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

Tags:    
News Summary - 11 young women to married life under Saptapadi Vivaha Yojana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.