Posted On
date_range Updated On
date_range യാത്രക്കാരന് 1.07 ലക്ഷം രൂപ പിഴ; റെയിൽവേയുടെ ക്രിസ്മസ് ബംപറെന്ന് നെറ്റിസൺസ്
ബംഗളൂരു: കെ.എസ്.ആർ ബംഗളൂരു - ജോധ്പുർ എക്സ്പ്രസിൽ ടി.ടി.ഇ യാത്രക്കാരന് നൽകിയ എക്സസ് ഫെയർ ടിക്കറ്റ് രസീതാണ് സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തിയിരിക്കുന്നത്. 1,07,210 രൂപയാണ് ഡിസംബർ 26ന് ബംഗളൂരുവിൽനിന്ന് വഡോദരയിലേക്കുള്ള യാത്രക്കായി പിഴയായി രസീതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
യാത്ര സംഘത്തിലെ 35 പേർക്കുമായാണ് ഇത്രയും തുക ചുമത്തിയിരിക്കുന്നത്. ടിക്കറ്റ് മറ്റൊരാളുടെ പേരിലായിരുന്നുവെന്നാണ് റിപ്പോർട്ടുകളെങ്കിലും ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നാണ് രസീതിൽ കാരണമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ഹതഭാഗ്യൻ ആരാണെന്നാണ് സോഷ്യൽ മീഡിയ തിരയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.