എസ്.എസ്.എൽ.സി പരീക്ഷ ക്രമക്കേട്:10 ഉദ്യോഗസ്ഥർക്ക് സസ്​പെൻഷൻ

ബംഗളൂരു: ചിത്ര ദുര്‍ഗയില്‍ എസ്‌.എസ്‌.എല്‍‌.സി പരീക്ഷക്കിടെ ക്രമക്കേട് നടത്തിയതിന് 10 പരീക്ഷ ഉദ്യോഗസ്ഥരെ സസ്​പെൻഡ് ചെയ്തു. മാര്‍ച്ച് 24നു നടന്ന കണക്ക് പരീക്ഷയില്‍ കൂട്ട കോപ്പിയടി നടന്നതിനെ തുടര്‍ന്ന് ഇന്‍വിജിലേറ്റര്‍മാർ, ലോക്കല്‍ വിജിലന്‍സ് സ്ക്വാഡ് എന്നിവർക്കെതിരെയാണ് നടപടി. വാസവി ഇന്‍സ്റ്റിറ്റ്യൂഷന്‍ സെന്ററിലാണ് സംഭവം.

അജ്ഞാത സ്ത്രീ പലതവണ ക്ലാസ് മുറികളില്‍ കയറുകയും വിദ്യാർഥികളിൽ കോപ്പിയടിക്കാന്‍ സൗകര്യം നൽകുകയും ചെയ്തു എന്നാണ് ആരോപണം. അഡ്വ. സി.എല്‍. അവിനാഷ് നൽകിയ പരാതിയിൽ ജില്ല അധികാരികളും ഡെപ്യൂട്ടി കമീഷണര്‍, ജില്ല പഞ്ചായത്ത് സി.ഇ.ഒ എന്നിവര്‍ സ്കൂളിലെ സി‌.സി‌.ടി‌.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സംഭവം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

കോലാലു ഗവ. സ്‌കൂളിൽ ലോക്കൽ ഇന്‍വിജിലേറ്റര്‍ ആയി പ്രവര്‍ത്തിച്ച ഹെഡ് മാസ്റ്റര്‍ എച്ച്.ആര്‍. തിമ്മപ്പ, പരീക്ഷ കേന്ദ്രത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ടായി പ്രവര്‍ത്തിച്ച കൊടെ ഹൈസ്കൂള്‍ പ്രധാനാധ്യാപിക സി.ടി സൗമ്യ കുമാരി എന്നിവരെ ജില്ല പഞ്ചായത്ത് സി.ഇ.ഒ എസ്.ജെ. സോമശേഖര്‍ സസ്​പെൻഡ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മഞ്ജുനാഥ് എട്ട് പരീക്ഷ ഉദ്യോഗസ്ഥരെയും സസ്​പെൻഡ് ചെയ്തു.

Tags:    
News Summary - 10 got suspension on SSLC exam irregularities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.