കാള്‍ മാര്‍ക്സ് ആദ്യം കൈകള്‍കൊണ്ട് നീണ്ടതാടി ഒന്നുഴിഞ്ഞു. പിന്നെ കൈകള്‍ രണ്ടും തൊഴുത് കൊണ്ട് ഭാര്യയോടും മകളോടും പറഞ്ഞു.
‘അന്ന് ന്യൂയോര്‍ക്ക് ട്രിബ്യൂണലില്‍ സ്ഥിരമായി കോളമെഴുതി കോടികളുണ്ടാക്കാത്തതിന് പ്രിയപ്പെട്ട ജെന്നീ മാപ്പ്’
നല്ലനാളെ വരുമെന്ന് സ്വപ്നം കണ്ട് പലപ്പോഴും നിങ്ങളെയൊക്കെ പട്ടിണിക്കിട്ട്, മൂലധനം എഴുതിയതിന് മോളേ എലീനാ മാപ്പ്, മാപ്പ്.
മോഹന്‍ദാസ് കരം ചന്ദ്ഗാന്ധി
ഗോഡ്സെയോട്
യേശുക്രിസ്തു
യൂദാസിനോട്
മുഹമ്മദ് നബി
അബൂജഹലിനോട്
മോസസ്
ഫറോവയോട്
ചന്ദ്രശേഖരന്‍
കൊടി സുനിയോട്
മാപ്പ്, മാപ്പ്.
ഓത്തുപള്ളിയിലെ കുട്ടികള്‍ നാടകം കളിക്കരുത്. മഹല്ല് കമ്മിറ്റി കണ്ണുരുട്ടി മതത്തില്‍നിന്ന് പുറത്താക്കും.
മാപ്പ്
മഹല്ല് കമ്മറ്റിയോട് മദ്റസ കുട്ടികള്‍.
എസ്.എന്‍.ഡി.പി ശാഖകളോട്
ആട്ടിന്‍ കുഞ്ഞുങ്ങള്‍
മാപ്പ്, മാപ്പ്.
കാരണവന്മാര്‍ ചാരു കസേരകളില്‍ മലര്‍ന്നുകിടന്നു ഇടക്ക് കോളാമ്പി കയ്യിലെടുത്ത് മുറുക്കിത്തുപ്പും. ആ നല്ലനേരം നോക്കി പോയി മാപ്പ് പറ.
മാപ്പ്.
ഗുരുക്കന്മാര്‍ ചൂരല്‍ വടിയുമായിവന്ന് ചന്തിക്കിട്ട് നല്ല അടിതരും.
അതിനുമുമ്പേ പോയി മാപ്പ് പറ.
മാപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.