വെള്ളമുണ്ട: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിെൻറ നേതൃത്വ ത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ അണിനിരന്നു. തരുവണയിൽനിന്നു ആര ംഭിച്ച് വെള്ളമുണ്ട ടൗൺ വരെ നടത്തിയ ചങ്ങലയിൽ നാനാതുറകളിൽനിന്നുള്ളവർ പങ്കെടുത് തു. എ.ഒ. ആർ കേളു എം.എൽ.എ ആദ്യ കണ്ണിയായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, കെ.എൽ. പൗലോ സ്, ശിഹാബുദ്ദീൻ ഇമ്പിച്ചി കോയ തങ്ങൾ, ഫാ. തോമസ്, അയ്യൂബ്, എ.എൻ. പ്രഭാകരൻ, പഞ്ചായത്ത് പ്ര സിഡൻറ് പി. തങ്കമണി, എ. ജോണി, ടി. നാസർ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, നേതാക്കൾ, പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വിട്ടമ്മമാർ, വ്യാപാരി പ്രതിനിധികൾ, യുവജനസംഘടന പ്രവർത്തകർ, യുവാക്കൾ തുടങ്ങിയവർ അണിചേർന്നു.
മനുഷ്യചങ്ങലക്ക് സമാപനം കുറിച്ച് തരുവണ, എട്ടേനാൽ, വെള്ളമുണ്ട ടൗണുകളിൽ സമാപന പൊതുസമ്മേളനങ്ങൾ നടന്നു. പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരികൾ കടകളടച്ചു.
ഭരണഘടന സംരക്ഷണ റാലി
വെള്ളമുണ്ട: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തൊണ്ടർനാട് ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ റാലി നടത്തി. മക്കിയാട്ടുനിന്നു ആരംഭിച്ച് പഞ്ചായത്ത് ആസ്ഥാനമായ കോറോത്തേക്ക് നടത്തിയ റാലിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് പി.എ. ബാബു, പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വീട്ടമ്മമാർ, വ്യാപാരി പ്രതിനിധികൾ, തൊഴിലാളികൾ, വിദ്യാർഥികൾ, യുവാക്കൾ തുടങ്ങിയവരെല്ലാം അണിനിരന്നു. കോറോത്ത് നടന്ന സമാപന പൊതുസമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീതാ ബാബു ഉദ്ഘാടനം ചെയ്തു. പി.എ. ബാബു അധ്യക്ഷത വഹിച്ചു. സജിൽ ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ പടയൻ അബ്ദുള്ള, പി. കുഞ്ഞബ്ദുള്ള, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.സി. സലീം, പി. കേശവൻ, കെ. മൈമുനത്ത്, എസ്.എം. പ്രമോദ്, വേണു മുള്ളോട്ട്, ടി. മൊയ്തു, എ.കെ. ശങ്കരൻ, കേളോത്ത് അബ്ദുള്ള, സി.എം. മാധവൻ, വ്യാപാരി ഏകോപന സമിതി ജില്ല ജോ. സെക്രട്ടറി കെ.കെ. അമ്മത് ഹാജി, കെ.സി. അസീസ് എന്നിവർ സംസാരിച്ചു.
കുടുംബ സംഗമം
കോട്ടത്തറ: പഞ്ചായത്ത് മുസ്ലിം കോഓഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പൗരത്വ നിയമം, എൻ.ആർ.സി വിഷയങ്ങളിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിന് മൂന്ന് മേഖലകളിലായി ആറ് മഹല്ലുകൾ ചേർന്ന് കുടുംബ സംഗമങ്ങൾ നടത്തി. വെണ്ണിയോട് ദാറുൽ ഹുദയിൽ ചേർന്ന സംഗമത്തിൽ റാഫി ഫൈസി അധ്യക്ഷത വഹിച്ചു. അശ്റഫ് സഖാഫി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു.
ഷൗക്കത്തലി വെള്ളമുണ്ട വിഷയാവതരണം നടത്തി. മൈലാടി ഇസ്സത്തുൽ ഇസ്ലാം മദ്റസയിൽ ചേർന്ന കുടുംബ സംഗമത്തിൽ ഇസ്മായിൽ കമ്പളക്കാട് വിഷയാവതരണം നടത്തി.
പുഴക്കംവയൽ മദ്റസയിൽ കുടുംബ സംഗമത്തിൽ മഹല്ല് ഖാസി സൈതലവി ഫൈസി മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. ഗഫൂർ വെണ്ണിയോട് വിഷയാവതരണം നടത്തി. പി.സി. ഇബ്രാഹീം ദാരിമി, നൗഫൽ സഖാഫി, പി. അസ്സു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.