Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപൗ​ര​ത്വ ഭേ​ദ​ഗ​തി...

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ം: ഒന്നിച്ചു കൈകോർത്ത്

text_fields
bookmark_border
പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ം: ഒന്നിച്ചു കൈകോർത്ത്
cancel
camera_alt???????? ????????? ???????????????????? ????????????? ????????????? ???????????????? ??????????????????

വെ​ള്ള​മു​ണ്ട: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​െൻറ നേ​തൃ​ത്വ ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്നു. ത​രു​വ​ണ​യി​ൽ​നി​ന്നു ആ​ര ം​ഭി​ച്ച് വെ​ള്ള​മു​ണ്ട ടൗ​ൺ വ​രെ ന​ട​ത്തി​യ ച​ങ്ങ​ല​യി​ൽ നാ​നാ​തു​റ​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ത് തു. എ.​ഒ. ആ​ർ കേ​ളു എം.​എ​ൽ.​എ ആ​ദ്യ ക​ണ്ണി​യാ​യി. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​ബി. ന​സീ​മ, കെ.​എ​ൽ. പൗ​ലോ ​സ്, ശി​ഹാ​ബു​ദ്ദീ​ൻ ഇ​മ്പി​ച്ചി കോ​യ ത​ങ്ങ​ൾ, ഫാ. ​തോ​മ​സ്, അ​യ്യൂ​ബ്, എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​ സി​ഡ​ൻ​റ് പി. ​ത​ങ്ക​മ​ണി, എ. ​ജോ​ണി, ടി. ​നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, നേ​താ​ക്ക​ൾ, പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, വി​ട്ട​മ്മ​മാ​ർ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ, യു​വ​ജ​ന​സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ, യു​വാ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ അ​ണി​ചേ​ർ​ന്നു.
മ​നു​ഷ്യ​ച​ങ്ങ​ല​ക്ക് സ​മാ​പ​നം കു​റി​ച്ച് ത​രു​വ​ണ, എ​ട്ടേ​നാ​ൽ, വെ​ള്ള​മു​ണ്ട ടൗ​ണു​ക​ളി​ൽ സ​മാ​പ​ന പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ന്നു. പ​രി​പാ​ടി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വ്യാ​പാ​രി​ക​ൾ ക​ട​ക​ള​ട​ച്ചു.

ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി
വെ​ള്ള​മു​ണ്ട: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി ന​ട​ത്തി. മ​ക്കി​യാ​ട്ടു​നി​ന്നു ആ​രം​ഭി​ച്ച് പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ കോ​റോ​ത്തേ​ക്ക് ന​ട​ത്തി​യ റാ​ലി​യി​ൽ നൂ​റു​ക​ണ​ക്കി​ന് പേ​ർ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​എ. ബാ​ബു, പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ, പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, വീ​ട്ട​മ്മ​മാ​ർ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, യു​വാ​ക്ക​ൾ തു​ട​ങ്ങി​യ​വ​രെ​ല്ലാം അ​ണി​നി​ര​ന്നു. കോ​റോ​ത്ത് ന​ട​ന്ന സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഗീ​താ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി​ൽ ബാ​ലു​ശ്ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രാ​യ പ​ട​യ​ൻ അ​ബ്​​ദു​ള്ള, പി. ​കു​ഞ്ഞ​ബ്​​ദു​ള്ള, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ വി.​സി. സ​ലീം, പി. ​കേ​ശ​വ​ൻ, കെ. ​മൈ​മു​ന​ത്ത്, എ​സ്.​എം. പ്ര​മോ​ദ്, വേ​ണു മു​ള്ളോ​ട്ട്, ടി. ​മൊ​യ്തു, എ.​കെ. ശ​ങ്ക​ര​ൻ, കേ​ളോ​ത്ത് അ​ബ്​​ദു​ള്ള, സി.​എം. മാ​ധ​വ​ൻ, വ്യാ​പാ​രി ഏ​കോ​പ​ന സ​മി​തി ജി​ല്ല ജോ. ​സെ​ക്ര​ട്ട​റി കെ.​കെ. അ​മ്മ​ത് ഹാ​ജി, കെ.​സി. അ​സീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കു​ടും​ബ സം​ഗ​മം
കോ​ട്ട​ത്ത​റ: പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ പൗ​ര​ത്വ നി​യ​മം, എ​ൻ.​ആ​ർ.​സി വി​ഷ​യ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന് മൂ​ന്ന് മേ​ഖ​ല​ക​ളി​ലാ​യി ആ​റ് മ​ഹ​ല്ലു​ക​ൾ ചേ​ർ​ന്ന് കു​ടും​ബ സം​ഗ​മ​ങ്ങ​ൾ ന​ട​ത്തി. വെ​ണ്ണി​യോ​ട് ദാ​റു​ൽ ഹു​ദ​യി​ൽ ചേ​ർ​ന്ന സം​ഗ​മ​ത്തി​ൽ റാ​ഫി ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ശ്റ​ഫ് സ​ഖാ​ഫി വ​ല്ല​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഷൗ​ക്ക​ത്ത​ലി വെ​ള്ള​മു​ണ്ട വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മൈ​ലാ​ടി ഇ​സ്സ​ത്തു​ൽ ഇ​സ്​​ലാം മ​ദ്റ​സ​യി​ൽ ചേ​ർ​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ൽ ഇ​സ്മാ​യി​ൽ ക​മ്പ​ള​ക്കാ​ട് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
പു​ഴ​ക്കം​വ​യ​ൽ മ​ദ്റ​സ​യി​ൽ കു​ടും​ബ സം​ഗ​മ​ത്തി​ൽ മ​ഹ​ല്ല് ഖാ​സി സൈ​ത​ല​വി ഫൈ​സി മ​ണ്ണാ​ർ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​ഫൂ​ർ വെ​ണ്ണി​യോ​ട് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പി.​സി. ഇ​ബ്രാ​ഹീം ദാ​രി​മി, നൗ​ഫ​ൽ സ​ഖാ​ഫി, പി. ​അ​സ്സു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story