ഗൂഡല്ലൂർ: പകൽനേരത്തും കാട്ടാനകളുടെ വരവ് തോട്ടം തൊഴിലാളികളെ ഭീതിയിലാക്കുന്നു. പന്തല്ലൂർ താലൂക്കിലെ ബിദർക്കാട്, നെല്ലാക്കോട്ട, ചേരമ്പാടി, ദേവാല റേഞ്ചുകളിൽ കാട്ടാനകളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. വയനാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന പല ഭാഗത്തും കാട്ടാനകളുടെ അക്രമം വർധിച്ചുവരുകയാണ്. തമിഴ്നാട് പ്ലാേൻറഷെൻറ തോട്ടം മേഖലയിൽപെട്ട ചോരങ്കോട്, സിങ്കോണ, ചേരമ്പാടി ഭാഗത്തെ തേയില തോട്ടങ്ങളിലാണ് പകൽനേരത്തും ആനക്കൂട്ടം തേയിലക്കാട്ടിലൂടെ വിഹരിക്കുന്നത്. തേയില നുള്ളുന്ന തൊഴിലാളികൾ ഭീതിയോടെയാണ് ജോലി ചെയ്യുന്നത്. ഇവരുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.