ഡാമുകളുടെ ശൂചീകരണ പ്രവൃത്തി കലക്ടർ പരിശോധിച്ചു

 ഗൂഡല്ലൂർ: ഊട്ടി നഗരത്തിലേക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന മാർലിമന്ത്, കോരിശോല ഡാമുകളിൽ നടക്കുന്ന ശുചീകരണ പ്രവൃത്തികൾ കലക്ടർ ഡോ. പി. ശങ്കർ പരിശോധിച്ചു. കഴിഞ്ഞ വർഷം മഴക്കുറവുകാരണം ഊട്ടി നഗരത്തിൽ ജലക്ഷാമം രൂക്ഷമായിരുന്നു. ചളിയും ചപ്പുചവറുകളും അടിഞ്ഞുകൂടി ഡാമുകളിലെ സംഭരണ ശേഷിയിൽ കുറവുവന്നിരുന്നു. ഇതി​​െൻറ അടിസ്ഥാനത്തിലാണ് ഈ വർഷം രണ്ടു ഡാമുകളും ശുചീകരിക്കാൻ ജില്ല ഭരണകൂടം ഉത്തരവിട്ടത്. ഊട്ടി നഗരസഭയുടെ കീഴിലാണ് ശുചീകരണ പ്രവൃത്തികൾ നടക്കുന്നത്. മഴ ശക്തമാവുന്നതിനു മുമ്പായി ഡാമുകളിലെ ശുചീകരണ പ്രവൃത്തികൾ പൂർത്തിയാക്കാൻ കലക്ടർ നിർദേശം നൽകി. 9.60 ഏക്കർ വിസ്തൃതിയുള്ള മാർലിമന്ത് ഡാമി​​െൻറ ശുചീകരണത്തിന് 7.6 ലക്ഷവും കോരിശോലയുടെ 2.23 ഏക്കറിലെ പ്രവൃത്തിക്ക് അഞ്ചുലക്ഷവും ചെലവിടുന്നതായി കലക്ടർ പറഞ്ഞു. ഡാമിൽ നിന്നും പുറംതള്ളുന്ന മണ്ണ് തഹസിൽദാരിൽനിന്ന് അനുമതി വാങ്ങി ഉപയോഗപ്പെടുത്താമെന്നും കലക്ടർ വ്യക്തമാക്കി. ശുചീകരണ പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ ഡാമുകളിൽ സംഭരണശേഷി കൂടുമെന്നും ഇതുമൂലം 21,000 പേർക്ക് പ്രയോജനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    
News Summary - dam preventive cleaning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.