കൽപറ്റ: രാജ്യത്തെ സാധാരണക്കാർ ആശ്രയിച്ചിരുന്ന ദേശസാത്കൃത ബാങ്കുകളെ കർഷകരുൾപ്പെടുന്ന സാധാരണക്കാരെ ചൂഷണം ചെയ്യാനുള്ള ഉപാധിയായി കേന്ദ്ര സർക്കാർ മാറ്റിയെന്ന് ജനതാദൾ-എസ് ദേശീയ നിർവാഹക സമിതി അംഗം പ്രേംനാഥ് ആരോപിച്ചു. ജനതാദൾ-എസ് കൽപറ്റ ജില്ല ലീഡ് ബാങ്കിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്കിങ് മേഖലയിലെ പുതിയ ലയന നീക്കങ്ങളും പരിഷ്കരണങ്ങളും ബാങ്ക് സേവനങ്ങൾ സാധാരണക്കാർക്ക് നിഷേധിക്കാൻ ഇടയാക്കും. ഇത് രാജ്യത്തിെൻറ കാർഷിക മേഖല തകർക്കാനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എൻ.കെ. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. വി.എം. വർഗീസ്, സുബൈർ കടന്നോളി, ജോസഫ് മാത്യു, കെ. അസീസ്, കെ.കെ. ദാസന്, സി. അയ്യപ്പന്, സി.കെ. ഉമർ, സി.പി. റഹീസ്, അന്നമ്മ പൗലോസ്, ലെനിൻ സ്റ്റീഫൻ, അസീം പനമരം, നിസാർ പള്ളിമുക്ക്, പി. പത്രോസ്, പി.വി. ഉണ്ണി, ടി.കെ. ഉമർ, സി.പി. അഷ്റഫ്, പി.ജെ. ബേബി, സി.പി. ഗിതേഷ്, ഇ.പി. യാക്കോബ്, കാസിം പുളിത്തൽ, എം. യൂസുഫ്, എം. ബിജു, സിനി ഏലിയാസ്, വി.കെ. ബാബു, ഇ. മമ്മൂട്ടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.