കൽപറ്റ: നഞ്ചൻകോട്-ബത്തേരി-നിലമ്പൂർ റെയിൽപാതയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി വയനാട്ടിലെ എം.പിയും എം.എൽ.എമാരും ചർച്ച നടത്തി. എം.ഐ. ഷാനവാസ് എം.പി, എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു തുടങ്ങിയവരാണ് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്. പദ്ധതിയിൽനിന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ പിൻവാങ്ങിയതിൽ മുഖ്യമന്ത്രിയെ ആശങ്ക അറിയിച്ചു. വയനാടിെൻറ സ്വപ്നപദ്ധതിയാണിതെന്നും ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ മുൻനിർത്തിമാത്രമേ പദ്ധതി നടപ്പാക്കാൻ കഴിയൂവെന്നും എം.ഐ. ഷാനവാസ് എം.പി. പറഞ്ഞു. കർണാടകത്തിലെ ഉദ്യോഗസ്ഥരും കേരള സർക്കാർ പ്രതിനിധികളും ഇ. ശ്രീധരനും ജനപ്രതിനിധികളും അടക്കമുള്ളവരുടെ യോഗം വിളിക്കണമെന്ന് വയനാട്ടിലെ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഇതിെൻറ അടിസ്ഥാനത്തിൽ ഉടനടി യോഗം വിളിച്ചുചേർക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. വയനാട് മെഡിക്കൽ കോളജിെൻറ മെല്ലെപ്പോക്ക് നയത്തിൽ എം.പിയും ജനപ്രതിനിധികളും ആശങ്കയറിയിച്ചു. മെഡിക്കൽ കോളജ് വിഷയം ചർച്ച ചെയ്യുന്നതിനുവേണ്ടി കെ.കെ. ഷൈലജ ടീച്ചറെ യോഗത്തിലേക്ക് വിളിച്ച മുഖ്യമന്ത്രി കാര്യങ്ങൾ ഗൗരവത്തിലെടുക്കണമെന്നും ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിെൻറ സ്ഥലത്തുനിന്ന് കല്ലും മണ്ണും അനധികൃതമായി വിൽക്കുന്നതിനെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.