പൊഴുതന: പ്രധാന ടൂറിസ്റ്റ് പാതയായ വൈത്തിരി- പടിഞ്ഞാറത്തറ റൂട്ടിലെ പാതയോരത്ത് അനധികൃതമായി മാലിന്യം തള്ളുന്നത് വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും കാൽനടക്കാർക്കും ദുരിതമാകുന്നു. വൈത്തിരിയിൽ പൊഴുതന വഴി പടിഞ്ഞാറത്തറയിലേക്ക് കടന്നുപോവുന്ന പെരിങ്കോട വളവ്, അച്ചൂർ മെയ്തീൻപാലം, സുഗന്ധഗിരി ജങ്ഷൻ തുടങ്ങിയ ഭാഗങ്ങളിലാണ് റോഡിന് ഇരുവശങ്ങളിലും അലക്ഷ്യമായി മാലിന്യം നിക്ഷേപിക്കുന്നത്. കോഴിക്കടകളിൽനിന്ന് തള്ളുന്ന അറവുമാലിന്യങ്ങളും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുകളും കല്യാണ വീടുകളിലെ ഭക്ഷണാവശിഷ്ടങ്ങളടക്കം ചാക്കിൽ കെട്ടിയാണ് സാമൂഹികവിരുദ്ധർ നിക്ഷേപിക്കുന്നത്. അതിനാൽ തന്നെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാതെ ദുർഗന്ധപൂരിതമായിരിക്കുകയാണ് ഈ പ്രദേശം. മഴപെയ്താൽ റോഡിലേക്കും സമീപങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്കും ഒലിച്ചിറങ്ങുന്ന മാലിന്യം പകർച്ചവ്യാധികൾ പിടിപെടുന്നതിനും കാരണമാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.