കൽപറ്റ: ജില്ലആസ്ഥാനത്തിെൻറ മധ്യഭാഗം മൂത്രത്താൽ നാറുെന്നന്ന് പറഞ്ഞാൽ അവിശ്വസിക്കേണ്ട. മുമ്പ് ദുർഗന്ധം മറ്റൊരു സ്ഥലത്തായിരുന്നെങ്കിൽ ഇപ്പോൾ അൽപം മാറിയെന്നു മാത്രം. ബത്തേരി, മാനന്തവാടി ഭാഗങ്ങളിലേക്ക് പോകുന്നവർ കാത്തുനിൽക്കുന്ന ബസ് സ്റ്റോപ്പിന് അരികിലാണ് ഈ ‘സൗജന്യ മൂത്രമൊഴിക്കൽ കേന്ദ്രം’. നാളുകേളെറയായിട്ടും രാത്രികാലങ്ങളിൽ ഈ ഭാഗത്തുള്ള പരസ്യ മൂത്രമൊഴിക്കൽ തടയാൻ കഴിഞ്ഞിട്ടില്ല. എച്ച്.ഐ.എം.യു.പി. സ്കൂളിന് സമീപം പള്ളിത്താഴെ റോഡിലേക്കെത്തുന്ന ഇടവഴിയിലൂടെ മൂക്കുപൊത്താതെ നടക്കാനാകില്ല. ഈ റോഡിെൻറ തുടക്കത്തിലാണ് ബംഗളൂരുവിലേക്കും മറ്റുമുള്ള ദീർഘദൂരയാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. ദുർഗന്ധം സഹിക്കാനാകാതെ യാത്രക്കാർ പൊറുതിമുട്ടുന്നത് സ്ഥിരം കാഴ്ചയാണ്. മദ്യപന്മാർ ഉൾപ്പെടെ ഈ ഇടവഴിയിൽ നോക്കുകുത്തിയായ ഇ-ടോയ്്ലറ്റിന് സമീപമെത്തിയാണ് ശങ്ക തീർക്കുന്നത്. വർഷങ്ങളായി പ്രവർത്തനരഹിതമായ, ആർക്കും ഉപകാരമില്ലാത്ത ഇ---േടായ്്ലറ്റുകൾ നീക്കി മനുഷ്യന് ഉപയോഗിക്കാൻ കഴിയുന്ന ചെറു ടോയ്്ലറ്റ് നിർമിച്ചാൽ പരസ്യമായി മൂത്രമൊഴിക്കൽ നിൽക്കുമെന്നാണ് യാത്രക്കാർ പറയുന്നത്. നേരേത്ത അനന്തവീര തിയറ്ററിന് സമീപമുള്ള വഴിയിലും ഇതേ രീതിയിൽ മൂത്രം ഒഴിക്കുന്ന പതിവുണ്ടായിരുന്നു. ഈ ഭാഗത്തെ ഒാവുചാലിൽ സ്ലാബിട്ടതും വെളിച്ചം വന്നതും ഒരു പരിധിവരെ പ്രശ്നം പരിഹരിച്ചു. ഇതോടെ ബസ് സ്റ്റോപ്പിന് തുടക്കത്തിലെ ഇടവഴിയിലായി കാര്യം സാധിക്കുന്നത്. ഇവിടെ ഹൈമാസ്റ്റ് ലൈറ്റിെൻറ വെളിച്ചമുണ്ടെങ്കിലും പ്രവർത്തനരഹിതമായ ഇ--ടോയ്്ലറ്റിെൻറ മറവിലും ഇടവഴിയിലുമാണ് മൂത്രമൊഴിക്കൽ. ഇ--ടോയ്്ലറ്റകൾ നീക്കി പ്രദേശം നവീകരിച്ചാൽ പ്രശ്നം പരിഹരിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.