സുല്‍ത്താന്‍ ബത്തേരി: കത്തിയമര്‍ന്നത് നഗരത്തിലെ പുരാതന തുണിക്കട. 1928ലാണ് കാഞ്ഞിരാണ്ടി തുണിക്കട ബത്തേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് വ്യാപാരം തലമുറകളായി കൈമാറി വരുകയായിരുന്നു. ഒരു കാലഘട്ടത്തില്‍ വയനാട്ടിലെ ഏറ്റവും വലിയ തുണക്കടയായിരുന്നു കാഞ്ഞിരാണ്ടി. മൂന്ന് പതിറ്റാണ്ട് കാലം ബത്തേരി പഞ്ചായത്തിെൻറ പ്രസിഡൻറായിരുന്ന പി.സി. അഹമ്മദ് ഹാജിയാണ് കട തുടങ്ങിയത്. വിവാഹ വസ്ത്രങ്ങളും മറ്റും വാങ്ങുന്നതിന് ജില്ലയുടെ വിവിധയിടങ്ങളില്‍നിന്നുള്ളവര്‍ കാഞ്ഞിരാണ്ടിയിലായിരുന്നു എത്തിയിരുന്നത്. ഇതിനു ശേഷമാണ് ജില്ലയില്‍ മറ്റു തുണിക്കടകള്‍ ആരംഭിച്ചത്. അടുത്തിടെയാണ് അതിവിപുലമായ ശേഖരവുമായി കട നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രായമായ പല ആളുകളും ഇന്നും തുണിയെടുക്കാനായി കാഞ്ഞിരാണ്ടിയിലാണ് എത്താറ്. ഞായറാഴ്ച കട അവധിയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സാധാരണ ദിവസങ്ങളില്‍ നിറയെ ആളുകള്‍ ഉണ്ടാകാറുള്ള കടയാണിത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കാഞ്ഞിരാണ്ടിക്ക് തീ പിടിച്ചുവെന്ന വാര്‍ത്ത ആളുകള്‍ ഞെട്ടലോടെയാണ് കേട്ടത്. അവധി ദിവസമായിരുന്നിട്ടും സംഭവസ്ഥലത്തേക്ക് നൂറുകണക്കിനാളുകളെത്തി. ബത്തേരിയില്‍നിന്നും കല്പറ്റയില്നിന്നും ഫയര്‍ഫോഴ്സെത്തി ദീര്‍ഘ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. കടയുടെ രണ്ടാം നില പൂര്‍ണമായും കത്തിനശിച്ചു. ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.