ഇരുളം: ഓർമകളുടെ മധുരനൊമ്പരത്തണലിലായിരുന്നു അവർ. ജി.എച്ച്.എസ് ഇരുളത്തിലെ 1962 മുതലുള്ള നൂറുകണക്കിനു പൂർവ വിദ്യാർഥികൾക്കും അധ്യാപകർക്കും പറയാനും പങ്കുവെക്കാനും ഏറെയുണ്ടായിരുന്നു. രാവിലെ മുതൽ രാത്രിവരെ നീണ്ട പൂർവ വിദ്യാർഥി സംഗമം മറക്കാനാകാത്ത ഒരുപിടി ഓർമകൾ ബാക്കിെവച്ച് അവസാനിച്ചു. പൂർവ വിദ്യാർഥിയും ഒട്ടേറെ തവണ സംസ്ഥാനത്തെ മികച്ച നാടക സംവിധായകനുള്ള പുരസ്കാരം നേടിയ കലാകാരനുമായ രാജേഷ് ഇരുളം സംഗമം ഉദ്ഘാടനം ചെയ്തു. പി.കെ. റെജി മുഖ്യ പ്രഭാഷണം നടത്തി. അനുപമ കുര്യൻ തീം സോങ് ആലപിച്ചു. ടി.ആർ. രതീഷ്, കെ.കെ. മോഹൻദാസ്, എം.വി. അനിൽകുമാർ, ബാബു എം. പ്രഭാകർ, ശരത് ഇരുളം എന്നിവർ സംസാരിച്ചു. പൂർവ അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു. ഇരുളം ഗോത്രതാളം കലാസംഘം ഗോത്രഗാനങ്ങളും നാടൻ പാട്ടുകളും അവതരിപ്പിച്ചു. പൂർവ വിദ്യാർഥികളുടെ കലാപരിപാടികളുമുണ്ടായി. രാജേഷ് ഇരുളം സംവിധാനം ചെയ്ത് ഒറ്റപ്പാലം വള്ളുവനാട് കൃഷ്ണ കലാനിലയം അവതരിപ്പിച്ച ‘വെയിൽ’ നാടകവും അരങ്ങേറി. പൂർവ അധ്യാപകരായ പി.കെ. ശ്രീനിവാസൻ, പി.പി. വാസു, മോഹൻകുമാർ, ഡോ. ഇ.പി. മോഹൻദാസ്, എസ്. ശ്യാമ സുന്ദരി, കെ. ലീല, കാർത്യായനി, ചന്ദ്രമതി, ഫിലോമിന, സതി, സുകുമാരി, ത്രേസ്യ, ജോർജ് സെബാസ്റ്റ്യൻ, അനിൽ, ശ്രീനിവാസൻ, എൻ.എം. സുകുമാരൻ, ജോസ് കുര്യൻ, സുകുമാരൻ എന്നിവരെയും 1962 ബാച്ചിലെ വിദ്യാർഥിനി കെ.കെ. അമ്മിണിയെയുമാണ് ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.