മാനന്തവാടി: -ബാലാവകാശ കമീഷെൻറ നിർദേശം നടപ്പാക്കാത്ത ഹയർ സെക്കൻഡറി സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്തരുതെന്ന് ഹയർ സെക്കൻഡറി ഡയറക്ടർ സർക്കുലർ ഇറക്കി. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഉത്തരവ് ലംഘിച്ച് ക്ലാസ് നടത്തുന്ന വിവരം മാധ്യമം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. വേനലവധിക്കാലത്ത് അവധിക്കാല ക്ലാസുകള്‍ നടത്തരുതെന്ന നിര്‍ദേശം പല സ്കൂളുകളും പാലിക്കുന്നില്ലെന്ന് ബാലാവകാശ കമീഷെൻറ നിർദേശവും കൂടി പരിഗണിച്ചാണ് സംസ്ഥാന ഹയര്‍സെക്കൻഡറി ഡയറക്ടര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഇതില്‍ വീഴ്ച വരുത്തുന്ന സ്കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കാനും സര്‍ക്കുലറില്‍ നിർദേശമുണ്ട്. സംസ്ഥാനത്തെ ഹയര്‍സെക്കൻഡറി സ്കൂളുകളില്‍ മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നിരോധിച്ച് കഴിഞ്ഞവര്‍ഷം നിർദേശം പുറപ്പെടുവിച്ചിരുന്നു. കൂടാതെ, വേനലവധിക്കാലത്ത് കേരളത്തിലെ ഒരു സ്കൂളിലും ക്ലാസുകള്‍ നടത്തരുതെന്ന് ബാലാവകാശ കമീഷനും സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഇത് പാലിക്കാന്‍ കേരളത്തിലെ എല്ലാ സര്‍ക്കാർ, എയ്ഡഡ്, അണ് എയ്ഡഡ് ഹയര്‍സെക്കൻഡറി സ്കൂൾ പ്രിന്‍സിപ്പൽമാര്‍ക്കും കര്‍ശന നിർദേശം നല്‍കിക്കൊണ്ടാണ് ഹയര്‍സെക്കൻഡറി ഡയറക്ടര്‍ ഇന്‍ചാർജ് ഡോ. പി.പി. പ്രകാശന് സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട ആർ.ഡി.ഡിമാരെ ചുമതലപ്പെടുത്തി. കഴിഞ്ഞ മാർച്ച് 28നാണ് ബാലാവകാശ കമീഷൻ വേനലവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന് സർക്കാരിന് നിർദേശം നൽകിയത്. ഇതനുസരിച്ച് ഏപ്രിൽ 28ന് ഡി.പി.ഐ ഉത്തരവിറക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.