പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയിൽ ഒന്നര ഏക്കറോളം വാഴകൃഷി വേനൽ മഴക്കൊപ്പമെത്തിയ കാറ്റിൽ നശിച്ചു. പടിഞ്ഞാറത്തറ സ്വദേശികളായ പൊന്നാണ്ടി അബ്ദുല്ല, അത്തിലൻ അബ്ദുല്ല, അത്തിലൻ അന്ത്രു എന്നിവരുടെ കുലവന്ന നേന്ത്രവാഴ കൃഷിയാണ് പാടെ നശിച്ചത്. ഇവിടെ കൃഷിചെയ്ത 1300 ഓളം വാഴകളാണ് കാറ്റിൽ നശിച്ചത്. വിളവെടുക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ അപ്രതീക്ഷിതമായി പെയ്ത മഴയിൽ പ്രതീക്ഷകൾ നശിച്ച് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ഈ കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.