വെള്ളമുണ്ട: ഏറെ വിവാദമുണ്ടാക്കിയ നവീകരണ പ്രവർത്തനങ്ങൾക്കൊടുവിൽ ഉണ്ടായിരുന്നതും നഷ്ടപ്പെട്ട അവസ്ഥയിലാണ് വെള്ളമുണ്ട സ്കൂൾ മൈതാനം. കഴിഞ്ഞവർഷം വേനൽക്കാലത്താണ് വെള്ളമുണ്ട ഹൈസ്കൂൾ ഗ്രൗണ്ട് മണ്ണിട്ടുയർത്തി നവീകരിച്ചത്. മൈതാനത്തിന് ചുറ്റുമതിൽ കെട്ടാതെ മണ്ണ് തള്ളിയതിനെതിരെ അന്നുതന്നെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞവർഷത്തെ മഴയിൽ സമീപത്തെ റോഡിലേക്ക് ഗ്രൗണ്ടിലെ മെണ്ണാലിച്ചിറങ്ങിയതോടെ സർവകക്ഷിയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ബന്ധപ്പെട്ടവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശം സന്ദർശിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവർ സ്കൂൾ മൈതാനം സംരക്ഷിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നെങ്കിലും ഒരു വർഷം പൂർത്തിയായിട്ടും നടപടിയൊന്നുമുണ്ടായില്ല. മഴവെള്ളത്തിൽ മണ്ണ് ഒലിച്ചുപോയതിനാൽ വലിയ ചാലുകളും കുഴികളും രൂപപ്പെട്ട് ഗ്രൗണ്ടിെൻറ നല്ലൊരു ഭാഗവും ഉപയോഗശൂന്യമായി. ഈ കുഴികളിൽ കാടുകൂടി വളർന്നതോടെ സ്വതന്ത്രമായി നടക്കാൻകൂടി സാധ്യമല്ലാത്ത അവസ്ഥയാണ്. മാനന്തവാടി താലൂക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ മൈതാനമാണിത്. ജില്ലതല കലാ-കായിക മത്സരങ്ങൾക്ക് വേദിയൊരുക്കിയിരുന്ന മൈതാനം സ്വകാര്യവ്യക്തിയുടെ മണ്ണ് തള്ളാനായി ഉപയോഗിക്കുകയായിരുന്നു. സ്കൂൾ മൈതാന നവീകരണത്തിെൻറ മറവിൽ അനധികൃതമായി കുന്നിടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ അധികൃതരും സ്വകാര്യവ്യക്തിയും തമ്മിലുണ്ടാക്കിയ കരാറിൽ മണ്ണ് തള്ളിയതിനുശേഷം ഗ്രൗണ്ടിെൻറ സുരക്ഷ ഉറപ്പാക്കുമെന്ന കരാറുണ്ടായിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ലത്രെ. വെള്ളമുണ്ടയിലെ കായികപ്രേമികളുടെ സ്വപ്നമായിരുന്ന മൈതാനം കഴിഞ്ഞ ഒരു വർഷത്തിലധികമായി പൂർണമായും ഉപയോഗിക്കാൻ കഴിയാതെ നശിക്കുമ്പോഴും അധികൃതർ ഉറക്കത്തിലാണ്. മഴ തുടങ്ങുന്നതോടെ മണ്ണ് ഒലിച്ചിറങ്ങി ഇത്തവണയും സമീപത്തെ റോഡ് ചളിക്കുളമാവും. ഇത് വിദ്യാർഥികളടക്കമുളള പ്രദേശത്തെ നൂറുകണക്കിന് കളിക്കാരെയും ദുരിതത്തിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.