മാനന്തവാടി-: തിരുനെല്ലി ഗ്രാമപഞ്ചായത്ത് വിത്തുത്സവത്തിെൻറ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കാട്ടിക്കുളം ടൗണില്‍ ചിത്രരചന ക്യാമ്പ് നടത്തി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മായദേവി ഉദ്ഘാടനം ചെയ്തു. കലാകാരന്മാരായ വി.സി. അരുണ്‍, പ്രതീഷ് താനിയാട്, സണ്ണി മാനന്തവാടി എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. തിരുനെല്ലി പഞ്ചായത്തിലെ ജനങ്ങളെ കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനാണ് മേയ് 20, 21 തീയതികളില്‍ കാട്ടിക്കുളം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വിത്തുത്സവം സംഘടിപ്പിക്കുന്നത്. മന്ത്രി ടി.എം. തോമസ് ഐസക് 21ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ 10 മണിക്ക് സെമിനാറുകളുടെയും, പരിശീലന പരിപാടികളുടെയും ഉദ്ഘാടനം ഹരിതകേരളം മിഷന് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമയും പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം ഒ. ആര്. കേളു എം.എല്‍.എയും നിര്‍വഹിക്കും. സെമിനാറുകളും പരിശീലന പരിപാടികളും പാരമ്പര്യ ഭക്ഷ്യമേളയും, ജൈവവൈവിധ്യ പ്രദര്‍ശന സ്റ്റാളുകളും കലാസാംസ്കാരിക പരിപാടികളും വിത്തുത്സവത്തിെൻറ ഭാഗമായി സംഘടിപ്പിക്കും. തിരുനെല്ലി ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി, കൃഷിഭവന്, കുടുംബശ്രീ, തണല്‍, സേവ് ഔര്‍ റൈസ് കാമ്പയിന്, നബാര്‍ഡ്, തിരുനെല്ലി സർവിസ് സഹകരണ ബാങ്ക്, വയനാട് ജില്ല സഹകരണ ബാങ്ക്, പാക്സ് ഡെവലപ്മെൻറ് സെല്‍, തിരുനെല്ലി അഗ്രി പ്രൊഡ്യൂസര്‍ കമ്പനി, വയനാട് വന്യജീവി ശല്യ പ്രതിരോധ ആക്ഷൻ കമ്മിറ്റി, ഗ്രീന്‍ ലവേഴ്സ് മാനന്തവാടി, വാക്ക് തൃശിലേരി, പി.കെ. കാളന് സ്മാരക സാംസ്കാരിക സമിതി തുടങ്ങിയ സ്ഥാപനങ്ങളും കൂട്ടായ്മകളും സംയുക്തമായാണ് വിത്തുത്സവം സംഘടിപ്പിക്കുന്നത്. യോഗത്തില്‍ എ.ബി. ഉണ്ണി അധ്യക്ഷത വഹിച്ചു. എ. അജയകുമാര്‍, പി.വി. സഹദേവന്, പി.വി. ബാലകൃഷ്ണന്, ടി. ഉണ്ണികൃഷ്ണന്, വസന്തകുമാര്‍, മുരളീധരന്, ശിവദാസ്, വി.എ. ഗോപി, ടി.സി. ജോസഫ്, രാജേഷ് കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.