സുല്‍ത്താന്‍ ബത്തേരി: നഗരസഭ കരിവള്ളിക്കുന്നില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന മാലിന്യ സംസ്കരണ പാര്‍ക്കുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്കുണ്ടായ ആശങ്ക ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. പ്രദേശവാസികളുടെ ആശങ്കകള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. എന്നാല്‍, പ്ലാൻറ് നിര്‍മിക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുമെന്നാണ് ആക് ഷന് കമ്മിറ്റി നിലപാട്. അതേസമയം, പദ്ധതിയുമായി മുന്നോട്ടു പോകാനാണ് നഗരസഭ തീരുമാനം. മുനിസിപ്പല്‍ ചെയര്പേഴ്സന് സി.കെ. സഹദേവന്, ഡെപ്യൂട്ടി ചെയര്പേഴ്സന് ജിഷ ഷാജി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ ടി.എല്‍. സാബു, ബാബു അബ്ദുറഹ്മാന്, കൗണ്‍സിലര്‍മാരായ സോബിന്‍ വര്‍ഗീസ്, എന്‍.കെ. മാത്യു, പി.പി. അയ്യൂബ്, എം.കെ. സാബു, ജയപ്രകാശ്, എം.സി. ശരത്, കെ. റഷീദ്, ടി.കെ. രമേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ബേബി വര്‍ഗീസ്, കെ. ശശാങ്കന്, ബാബു പഴുപ്പത്തൂര്‍, എ. ഭാസ്കരന്, കെ.ജെ. ദേവസ്യ, തൈത്തൊടി ഇബ്രാഹിം, വി. മോഹനന്, കെ.കെ. രാജന്, പി.എം. ഡേവിഡ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ യേശുദാസ്, എ.എസ്.ഐ സലാം, ഡോ. ഇ.പി. മോഹന്‍ദാസ്, പ്രദേശവാസികളായ രഘു, അനുരാജ്, രഞ്ജിത്ത്, പ്രീത, ബാനു, ഖദീജ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.