മാനന്തവാടി: ഭക്ഷണത്തിെൻറ ഗുണമേന്മ ഞൊടിയിടയിൽ അറിയുന്നതിനായി ഭക്ഷ്യ സുരക്ഷ വകുപ്പിെൻറ സഞ്ചരിക്കുന്ന ലാബ് ജില്ലയിൽ പരിശോധന തുടങ്ങി. ഒാരോ പ്രദേശത്തെയും ഭക്ഷണ സാധനങ്ങൾ പരിശോധന നടത്തി ഫലം അപ്പോൾ തന്നെ ലഭിക്കുമെന്നതാണ് പ്രത്യേകത. ശബരിമല കാലത്താണ് ആധുനിക സൗകര്യങ്ങളോടുകൂടിയ സഞ്ചരിക്കുന്ന രണ്ട് ലാബ് എത്തിയത്. സീസൺ കഴിഞ്ഞതോടെ ഈ വാഹനങ്ങൾ എല്ലാ ജില്ലകളിലും സഞ്ചരിച്ച് ഭക്ഷണ പരിശോധന നടത്താൻ ആരംഭിച്ചു. പാൽ, ചായപ്പൊടി, വെളിച്ചണ്ണ, കറി പൗഡറുകൾ, വെള്ളം എന്നിവയുടെ ഫലം ഉടൻ ലഭിക്കും. ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിൽനിന്നും ശേഖരിക്കുന്ന സാമ്പിളുകളാണ് പരിശോധിക്കുന്നത്. കൂടുതൽ പരിശോധന വേണ്ടവ റീജനൽ അനലറ്റിക്കൽ ലബോട്ടറിയിലേക്ക് അയക്കും. രണ്ട് ടെക്നീഷന്മാരും ഡ്രൈവറും ഉൾപ്പെടെ മൂന്ന് ജീവനക്കാരാണ് വാഹനത്തിൽ. ശീതീകരിച്ച വാഹനത്തിൽ മായവും വിഷാംശവും തിരിച്ചറിയാൻ കഴിയുന്ന ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച മാത്രം മാനന്തവാടിയിൽ 16 സാമ്പിൾ പരിശോധിച്ചു. മലബാർ മേഖലയിൽ മുഴുവൻ പരിശോധനക്കുമായി ഒരു വാഹനേമ ഉള്ളൂ എന്നതിനാൽ രണ്ടാഴ്ച കൂടുമ്പോഴേ വാഹനം ജില്ലയിൽ എത്തുകയുള്ളൂ. ഇത് ആദ്യമായാണ് സഞ്ചരിക്കുന്ന പരിശോധന ലാബ് ജില്ലയിൽ എത്തിയത്. ഈ മാസം 27, 29 തീയതികളിൽ ബത്തേരിയിലും പരിശോധന നടത്തും. ഫുഡ് േസഫ്റ്റി ഓഫിസർമാരായ പ്രദീപ് കുമാർ, ഡോ. വി.എസ്. ശ്രീഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.